പഴയ നിയമംMOV
1എന്നോടു സംസാരിക്കുന്ന ദൂതന്‍ പിന്നെയും വന്ന്, ഉറക്കത്തിൽ നിന്ന് ഉണര്‍ത്തുന്നതുപോലെ എന്നെ ഉണര്‍ത്തി.
2നീ എന്തു കാണുന്നു എന്ന് എന്നോടു ചോദിച്ചതിനു ഞാന്‍: മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും അതിന്‍റെ തലയ്ക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്‍റെ തലയ്ക്കലുള്ള
3ഏഴു വിളക്കിന് ഏഴു കുഴലും അതിനരികെ കുടത്തിന്‍റെ വലത്തുഭാഗത്ത് ഒന്നും ഇടത്തുഭാഗത്ത് ഒന്നും ഇങ്ങനെ രണ്ട് ഒലിവുമരവും ഞാന്‍ കാണുന്നു എന്നു പറഞ്ഞു.
4എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാന്‍: യജമാനനേ, ഇത് എന്താകുന്നു എന്നു ചോദിച്ചു.
5എന്നോടു സംസാരിക്കുന്ന ദൂതന്‍ എന്നോട്: ഇത് എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്: ഇല്ല, യജമാനനേ, എന്നു ഞാന്‍ പറഞ്ഞു.
6അവന്‍ എന്നോട് ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിത്: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്‍റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
7സെരുബ്ബാബേലിന്‍റെ മുമ്പിലുള്ള മഹാപര്‍വതമേ, നീ ആര്‍? നീ സമഭൂമിയായിത്തീരും; അതിനു കൃപ, കൃപ എന്ന ആര്‍പ്പോടുകൂടെ അവന്‍ ആണിക്കല്ലു കയറ്റും.
8യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
9സെരുബ്ബാബേലിന്‍റെ കൈ ഈ ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്‍റെ കൈ തന്നെ അതു തീര്‍ക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.
10അല്പകാര്യങ്ങളുടെ ദിവസത്തെ ആര്‍ തുച്ഛീകരിക്കുന്നു? സര്‍വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണ് സെരുബ്ബാബേലിന്‍റെ കൈയിലുള്ള തൂക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
11അതിനു ഞാന്‍ അവനോട്: വിളക്കുതണ്ടിന് ഇടത്തുഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ട് ഒലിവുമരം എന്താകുന്നു എന്നു ചോദിച്ചു.
12ഞാന്‍ രണ്ടാം പ്രാവശ്യം അവനോട്: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിനരികെ പൊന്‍നിറമായ എണ്ണ ഒഴുകുന്ന രണ്ട് ഒലിവുകൊമ്പ് എന്ത് എന്നു ചോദിച്ചു.
13അവന്‍ എന്നോട്: ഇത് എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്: ഇല്ല, യജമാനനേ, എന്നു ഞാന്‍ പറഞ്ഞു.
14അതിന് അവന്‍: ഇവര്‍ സര്‍വഭൂമിയുടെയും കര്‍ത്താവിന്‍റെ സന്നിധിയിൽ നില്ക്കുന്ന രണ്ട് അഭിഷിക്തന്മാര്‍ എന്നു പറഞ്ഞു.