പുതിയ നിയമംMOV
1വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും കീഴടങ്ങി അനുസരിപ്പാനും സകല സല്‍പ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും
2ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകല മനുഷ്യരോടും പൂര്‍ണസൗമ്യത കാണിപ്പാനും അവരെ ഓര്‍മപ്പെടുത്തുക.
3മുമ്പേ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങള്‍ക്കും ഭോഗങ്ങള്‍ക്കും അധീനരും ഈര്‍ഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകയ്ക്കുന്നവരും ആയിരുന്നുവല്ലോ.
4എന്നാല്‍ നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോള്‍
5അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്‍റെ കരുണപ്രകാരമത്രേ രക്ഷിച്ചത്.
6നാം അവന്‍റെ കൃപയാല്‍ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്‍റെ അവകാശികളായിത്തീരേണ്ടതിനു പുനര്‍ജനനസ്നാനംകൊണ്ടും
7നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേല്‍ ധാരാളമായി പകര്‍ന്ന പരിശുദ്ധാത്മാവിന്‍റെ നവീകരണംകൊണ്ടുംതന്നെ.
8ഈ വചനം വിശ്വാസയോഗ്യം; ദൈവത്തില്‍ വിശ്വസിച്ചവര്‍ സല്‍പ്രവൃത്തികളില്‍ ഉത്സാഹികളായിരിപ്പാന്‍ കരുതേണ്ടതിന് നീ ഇത് ഉറപ്പിച്ചു പറയേണം എന്ന് ഞാന്‍ ഇച്ഛിക്കുന്നു. ഇത് ശുഭവും മനുഷ്യര്‍ക്ക് ഉപകാരവും ആകുന്നു.
9മൗഢ്യതര്‍ക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനില്ക്ക. ഇവ നിഷ്പ്രയോജനവും വ്യര്‍ഥവുമല്ലോ.
10സഭയില്‍ ഭിന്നത വരുത്തുന്ന മനുഷ്യനോട് ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക;
11ഇങ്ങനെയുള്ളവന്‍ വക്രബുദ്ധിയായി പാപം ചെയ്തു തന്നെത്താന്‍ കുറ്റം വിധിച്ചിരിക്കുന്നു എന്ന് നിനക്ക് അറിയാമല്ലോ.
12ഞാന്‍ അര്‍ത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ട് അയയ്ക്കുമ്പോള്‍ നിക്കൊപ്പൊലിസില്‍ വന്ന് എന്നോടു ചേരുവാന്‍ ശ്രമിക്ക. അവിടെ ഞാന്‍ ശീതകാലം കഴിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു.
13ന്യായശാസ്ത്രിയായ സേനാസിനും അപ്പൊല്ലോസിനും ഒരു മുട്ടും വരാതവണ്ണം ഉത്സാഹിച്ചു വഴിയാത്ര അയയ്ക്ക.
14നമുക്കുള്ളവരും ഫലമില്ലാത്തവര്‍ ആകാതെ അത്യാവശ്യ സംഗതികളില്‍ സല്‍പ്രവൃത്തികള്‍ക്ക് മുമ്പരായിരിപ്പാന്‍ പഠിക്കട്ടെ.
15എന്നോടുകൂടെയുള്ളവര്‍ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു. ഞങ്ങളെ വിശ്വാസത്തില്‍ സ്നേഹിക്കുന്നവര്‍ക്കു വന്ദനം ചൊല്ലുക. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.