പുതിയ നിയമംMOV
1എന്നാല്‍ നമ്മുടെ പൂര്‍വപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടൂ?
2അബ്രാഹാം പ്രവൃത്തിയാല്‍ നീതീകരിക്കപ്പെട്ടു എങ്കില്‍ അവന് പ്രശംസിപ്പാന് സംഗതി ഉണ്ട്; ദൈവസന്നിധിയില്‍ ഇല്ലതാനും;
3തിരുവെഴുത്ത് എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു” എന്നു തന്നെ.
4എന്നാല്‍ പ്രവര്‍ത്തിക്കുന്നവനു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ.
5പ്രവര്ത്തിക്കാത്തവന് എങ്കിലും അഭക്തനെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവനോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.
6ദൈവം പ്രവൃത്തികൂടാതെ നീതി കണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വര്‍ണിക്കുന്നത്:
7“അധര്‍മം മോചിച്ചും പാപം മറച്ചും കിട്ടിയവര്‍ ഭാഗ്യവാന്മാര്.
8കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യന് ഭാഗ്യവാന്.”
9ഈ ഭാഗ്യവര്ണനം പരിച്ഛേദനയ്ക്കോ? അഗ്രചര്‍മത്തിനു കൂടെയോ? അബ്രാഹാമിനു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നത്.
10എങ്ങനെ കണക്കിട്ടത്? പരിച്ഛേദനയിലോ? അഗ്രചര്മത്തിലോ? പരിച്ഛേദനയിലല്ല, അഗ്രചര്മത്തിലത്രേ.
11അഗ്രചര്‍മത്തില്‍വച്ച് ഉണ്ടായിരുന്ന വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവനു ലഭിച്ചത് അഗ്രചര്‍മത്തോടെ വിശ്വസിക്കുന്നവര്‍ക്കുംകൂടെ നീതി കണക്കിടപ്പെടുവാന്‍ തക്കവണ്ണം താന്‍ അവര്‍ക്ക് എല്ലാവര്ക്കും പിതാവായിരിക്കേണ്ടതിനും
12പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന് അഗ്രചര്‍മത്തില്‍വച്ച് ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാര്‍ക്കു പിതാവായിരിക്കേണ്ടതിനുംതന്നെ.
13ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിനോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചത്.
14എന്നാല്‍ ന്യായപ്രമാണമുള്ളവര് അവകാശികള്‍ എങ്കില്‍ വിശ്വാസം വ്യര്‍ഥവും വാഗ്ദത്തം ദുര്‍ബലവും എന്നു വരും.
15ന്യായപ്രമാണമോ കോപത്തിനു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല.
16അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിനു വിശ്വാസത്താലത്രേ അവകാശികള്‍ ആകുന്നത്; വാഗ്ദത്തം സകല സന്തതിക്കും, ന്യായപ്രമാണമുള്ളവര്‍ക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവര്ക്കുംകൂടെ ഉറപ്പാകേണ്ടതിനുതന്നെ.
17മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താന്‍ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയില് അവന് നമുക്കെല്ലാവര്‍ക്കും പിതാവാകേണ്ടതിനുതന്നെ. “ഞാന്‍ നിന്നെ ബഹുജാതികള്‍ക്കു പിതാവാക്കിവച്ചു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
18“നിന്റെ സന്തതി ഇവ്വണ്ണം ആകും” എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താന്‍ ബഹുജാതികള്‍ക്കു പിതാവാകും എന്ന് അവന് ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു.
19അവന് ഏകദേശം നൂറു വയസ്സുള്ളവനാകയാല് തന്റെ ശരീരം നിര്‍ജീവമായിപ്പോയതും സാറായുടെ ഗര്‍ഭപാത്രത്തിന്റെ നിര്‍ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തില്‍ ക്ഷീണിച്ചില്ല.
20ദൈവത്തിന്റെ വാഗ്ദത്തത്തിങ്കല് അവിശ്വാസത്താല് സംശയിക്കാതെ വിശ്വാസത്തില്‍ ശക്തിപ്പെട്ടു ദൈവത്തിനു മഹത്ത്വം കൊടുത്തു,
21അവന് വാഗ്ദത്തം ചെയ്തതു പ്രവര്‍ത്തിപ്പാനും ശക്തന് എന്നു പൂര്‍ണമായി ഉറച്ചു.
22അതുകൊണ്ട് അത് അവനു നീതിയായി കണക്കിട്ടു.
23അവനു കണക്കിട്ടു എന്ന് എഴുതിയിരിക്കുന്നത് അവനെ വിചാരിച്ചു മാത്രം അല്ല, നമ്മെ വിചാരിച്ചുംകൂടെ ആകുന്നു.
24നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മരണത്തിന് ഏല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിച്ചുമിരിക്കുന്ന
25നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാല് തന്നെ.