പുതിയ നിയമംMOV
1അവന്‍ ഏഴാം മുദ്ര പൊട്ടിച്ചപ്പോള്‍ സ്വര്‍ഗത്തില്‍ ഏകദേശം അര മണിക്കൂറോളം മൗനത ഉണ്ടായി.
2അപ്പോള്‍ ദൈവസന്നിധിയില്‍ ഏഴു ദൂതന്മാര്‍ നില്ക്കുന്നത് ഞാന്‍ കണ്ടു; അവര്‍ക്ക് ഏഴു കാഹളം ലഭിച്ചു.
3മറ്റൊരു ദൂതന്‍ ഒരു സ്വര്‍ണധൂപകലശവുമായി വന്നു യാഗപീഠത്തിനരികെ നിന്നു. സിംഹാസനത്തിന്‍ മുമ്പിലുള്ള സ്വര്‍ണപീഠത്തിന്മേല്‍ സകല വിശുദ്ധന്മാരുടെയും പ്രാര്‍ഥനയോടു ചേര്‍ക്കേണ്ടതിനു വളരെ ധൂപവര്‍ഗം അവനു കൊടുത്തു.
4ധൂപവര്‍ഗത്തിന്‍റെ പുക വിശുദ്ധന്മാരുടെ പ്രാര്‍ഥനയോടുകൂടെ ദൂതന്‍റെ കൈയില്‍നിന്നു ദൈവസന്നിധിയിലേക്കു കയറി.
5ദൂതന്‍ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനല്‍ നിറച്ചു ഭൂമിയിലേക്ക് എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
6ഏഴു കാഹളമുള്ള ദൂതന്മാര്‍ എഴുവരും കാഹളം ഊതുവാന്‍ ഒരുങ്ങിനിന്നു.
7ഒന്നാമത്തവന്‍ ഊതി; അപ്പോള്‍ രക്തം കലര്‍ന്ന കന്മഴയും തീയും ഭൂമിമേല്‍ ചൊരിഞ്ഞിട്ടു ഭൂമിയില്‍ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളില്‍ മൂന്നിലൊന്ന് വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.
8രണ്ടാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ തീ കത്തുന്ന വന്‍മലപോലെയൊന്നു സമുദ്രത്തിലേക്ക് എറിഞ്ഞിട്ടു കടലില്‍ മൂന്നിലൊന്നു രക്തമായിത്തീര്‍ന്നു.
9സമുദ്രത്തില്‍ പ്രാണനുള്ള സൃഷ്ടികളില്‍ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്ന് ചേതം വന്നു.
10മൂന്നാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്നു വീണു; നദികളില്‍ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണത്.
11ആ നക്ഷത്രത്തിനു കാഞ്ഞിരം എന്നു പേര്‍; വെള്ളത്തില്‍ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കയ്പായതിനാല്‍ മനുഷ്യരില്‍ പലരും മരിച്ചുപോയി.
12നാലാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ സൂര്യനില്‍ മൂന്നിലൊന്നിനും ചന്ദ്രനില്‍ മൂന്നിലൊന്നിനും നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനും ബാധ തട്ടി; അവയില്‍ മൂന്നിലൊന്ന് ഇരുണ്ടുപോയി, രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.
13അനന്തരം ഒരു കഴുക്: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികള്‍ക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ട് ആകാശമധ്യേ പറക്കുന്നത് ഞാന്‍ കാണ്‍കയും കേള്‍ക്കയും ചെയ്തു.