പുതിയ നിയമംMOV
1നിങ്ങള്‍ പോയി ക്രോധകലശം ഏഴും ഭൂമിയില്‍ ഒഴിച്ചുകളവിന്‍ എന്ന് ഒരു മഹാശബ്ദം ദൈവാലയത്തില്‍നിന്ന് ഏഴു ദൂതന്മാരോടും പറയുന്നതു ഞാന്‍ കേട്ടു.
2ഒന്നാമത്തവന്‍ പോയി തന്‍റെ കലശം ഭൂമിയില്‍ ഒഴിച്ചു; അപ്പോള്‍ മൃഗത്തിന്‍റെ മുദ്രയുള്ളവരും അതിന്‍റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യര്‍ക്കു വല്ലാത്ത ദുര്‍വ്രണം ഉണ്ടായി.
3രണ്ടാമത്തവന്‍ തന്‍റെ കലശം സമുദ്രത്തില്‍ ഒഴിച്ചു; അപ്പോള്‍ അതു മരിച്ചവന്‍റെ രക്തംപോലെ ആയിത്തീര്‍ന്നു; സമുദ്രത്തിലെ ജീവജന്തുവൊക്കെയും ചത്തുപോയി.
4മൂന്നാമത്തെ ദൂതന്‍ തന്‍റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീര്‍ന്നു.
5അപ്പോള്‍ ജലാധിപതിയായ ദൂതന്‍ ഇവ്വണ്ണം പറയുന്നതു ഞാന്‍ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാന്‍ ആകുന്നു.
6വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവര്‍ ചിന്നിച്ചതുകൊണ്ട് നീ അവര്‍ക്കു രക്തം കുടിപ്പാന്‍ കൊടുത്തു; അതിന് അവര്‍ യോഗ്യര്‍തന്നെ.
7അവ്വണ്ണം യാഗപീഠവും: അതേ, സര്‍വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്‍റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാന്‍ കേട്ടു.
8നാലാമത്തവന്‍ തന്‍റെ കലശം സൂര്യനില്‍ ഒഴിച്ചു; അപ്പോള്‍ തീകൊണ്ടു മനുഷ്യരെ ചുടുവാന്‍ തക്കവണ്ണം അതിന് അധികാരം ലഭിച്ചു.
9മനുഷ്യര്‍ അത്യുഷ്ണത്താല്‍ വെന്തുപോയി; ഈ ബാധകളുടെമേല്‍ അധികാരമുള്ള ദൈവത്തിന്‍റെ നാമത്തെ ദുഷിച്ചതല്ലാതെ അവനു മഹത്ത്വം കൊടുപ്പാന്‍ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.
10അഞ്ചാമത്തവന്‍ തന്‍റെ കലശം മൃഗത്തിന്‍റെ സിംഹാസനത്തിന്മേല്‍ ഒഴിച്ചു; അപ്പോള്‍ അതിന്‍റെ രാജ്യം ഇരുണ്ടുപോയി.
11അവര്‍ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാല്‍ സ്വര്‍ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.
12ആറാമത്തവന്‍ തന്‍റെ കലശം യൂഫ്രാത്തേ സ് എന്ന മഹാനദിയില്‍ ഒഴിച്ചു; കിഴക്കുനിന്നു വരുന്ന രാജാക്കന്മാര്‍ക്കു വഴി ഒരുക്കേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി.
13മഹാസര്‍പ്പത്തിന്‍റെ വായില്‍നിന്നും മൃഗത്തിന്‍റെ വായില്‍നിന്നും കള്ളപ്രവാചകന്‍റെ വായില്‍നിന്നും തവളയെപ്പോലെ മൂന്ന് അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നതു ഞാന്‍ കണ്ടു.
14ഇവ സര്‍വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സര്‍വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിനു കൂട്ടിച്ചേര്‍പ്പാന്‍ അദ്ഭുതങ്ങള്‍ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നെ.
15ഞാന്‍ കള്ളനെപ്പോലെ വരും; തന്‍റെ ലജ്ജ കാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്‍റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍.
16അവ അവരെ എബ്രായഭാഷയില്‍ ഹര്‍മ്മഗെദ്ദോന്‍ എന്നു പേരുള്ള സ്ഥലത്തില്‍ കൂട്ടിച്ചേര്‍ത്തു.
17ഏഴാമത്തവന്‍ തന്‍റെ കലശം ആകാശത്തില്‍ ഒഴിച്ചു; അപ്പോള്‍ സംഭവിച്ചുതീര്‍ന്നു എന്ന് ഒരു മഹാശബ്ദം ദൈവാലയത്തിലെ സിംഹാസനത്തില്‍നിന്നു വന്നു.
18മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായതുമുതല്‍ അതുപോലെ അത്ര വലുതായൊരു ഭൂകമ്പം ഉണ്ടായിട്ടില്ല.
19മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണുപോയി; ദൈവകോപത്തിന്‍റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോനു കൊടുക്കേണ്ടതിന് അവളെ ദൈവസന്നിധിയില്‍ ഓര്‍ത്തു.
20സകല ദ്വീപും ഓടിപ്പോയി; മലകള്‍ കാണ്‍മാനില്ലാതെയായി.
21താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴ ആകാശത്തുനിന്ന് മനുഷ്യരുടെമേല്‍ പെയ്തു; കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യര്‍ ആ ബാധ നിമിത്തം ദൈവത്തെ ദുഷിച്ചു.