പഴയ നിയമംMOV
1ഒരു സങ്കീര്‍ത്തനം. [1] യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിന്‍; അവന്‍ അദ്ഭുതങ്ങളെ പ്രവര്‍ത്തിച്ചിരിക്കുന്നു; അവന്‍റെ വലംകൈയും അവന്‍റെ വിശുദ്ധഭുജവും അവന് ജയം നേടിയിരിക്കുന്നു.
2യഹോവ തന്‍റെ രക്ഷയെ അറിയിച്ചും ജാതികള്‍ കാണ്‍കെ തന്‍റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.
3അവന്‍ യിസ്രായേൽഗൃഹത്തിനു തന്‍റെ ദയയും വിശ്വസ്തതയും ഓര്‍ത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്‍റെ രക്ഷ കണ്ടിരിക്കുന്നു.
4സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്ക് ആര്‍പ്പിടുവിന്‍; കൊട്ടിഘോഷിച്ചു കീര്‍ത്തനം ചെയ്‍വിന്‍.
5കിന്നരത്തോടെ യഹോവയ്ക്കു കീര്‍ത്തനം ചെയ്‍വിന്‍; കിന്നരത്തോടും സംഗീതസ്വരത്തോടുംകൂടെ തന്നെ.
6കാഹളങ്ങളോടും തൂര്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിന്‍!
7സമുദ്രവും അതിന്‍റെ നിറവും ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ.
8പ്രവാഹങ്ങള്‍ കൈകൊട്ടട്ടെ; പര്‍വതങ്ങള്‍ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.
9അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.