പഴയ നിയമംMOV
1അത്യുന്നതന്റെ മറവിൽ വസിക്കയും സര്‍വശക്തന്റെ നിഴലിന്‍കീഴിൽ പാര്‍ക്കയും ചെയ്യുന്നവന്
2യഹോവയെക്കുറിച്ച്: അവന് എന്റെ സങ്കേതവും കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
3അവന് നിന്നെ വേട്ടക്കാരന്റെ കെണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
4തന്റെ തൂവലുകള്‍കൊണ്ട് അവന് നിന്നെ മറയ്ക്കും; അവന്റെ ചിറകിന്‍കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്ക് പരിചയും പലകയും ആകുന്നു.
5രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
6ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
7നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുവശത്ത് പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോട് അടുത്തുവരികയില്ല.
8നിന്റെ കണ്ണുകൊണ്ടുതന്നെ നീ നോക്കി ദുഷ്ടന്മാര്ക്കു വരുന്ന പ്രതിഫലം കാണും.
9യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയിരിക്കുന്നു.
10ഒരു അനര്‍ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുക്കയില്ല.
11നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവന് നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
12നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന് അവര്‍ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.
13സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
14അവന് എന്നോടു പറ്റിയിരിക്കയാൽ ഞാന്‍ അവനെ വിടുവിക്കും; അവന് എന്റെ നാമത്തെ അറികയാൽ ഞാന്‍ അവനെ ഉയര്‍ത്തും.
15അവന് എന്നെ വിളിച്ചപേക്ഷിക്കും; ഞാന്‍ അവന് ഉത്തരമരുളും; കഷ്ടകാലത്ത് ഞാന്‍ അവനോടുകൂടെ ഇരിക്കും; ഞാന്‍ അവനെ വിടുവിച്ചു മഹത്ത്വപ്പെടുത്തും.
16ദീര്‍ഘായുസ്സുകൊണ്ട് ഞാന്‍ അവനു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവനു കാണിച്ചുകൊടുക്കും.