പഴയ നിയമംMOV
1എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം. [1] യഹോവയുടെ കൃപകളെക്കുറിച്ച് ഞാന്‍ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ്കൊണ്ട് നിന്റെ വിശ്വസ്തതയെ അറിയിക്കും.
2ദയ എന്നേക്കും ഉറച്ചുനില്‍ക്കും എന്നു ഞാന്‍ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വര്‍ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.
3എന്റെ വൃതനോട് ഞാന്‍ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.
4നിന്റെ സന്തതിയെ ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.
5യഹോവേ, സ്വര്‍ഗം നിന്റെ അദ്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.
6സ്വര്‍ഗത്തിൽ യഹോവയോട് സദൃശനായവന് ആര്? ദേവപുത്രന്മാരിൽ യഹോവയ്ക്കു തുല്യനായവന്‍ ആര്?
7ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവര്ക്കും മീതെ ഭയപ്പെടുവാന്‍ യോഗ്യനും ആകുന്നു.
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാന് ആരുള്ളൂ? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
9നീ സമുദ്രത്തിന്റെ ഗര്‍വത്തെ അടക്കി വാഴുന്നു. അതിലെ തിരകള്‍ പൊങ്ങുമ്പോള്‍ നീ അവയെ അമര്‍ത്തുന്നു.
10നീ രഹബിനെ ഒരു ഹതനെപ്പോലെ തകര്‍ത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ട് നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
11ആകാശം നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്; ഭൂതലവും അതിന്റെ പൂര്‍ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
12ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോറും ഹെര്‍മ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു;
13നിനക്കു വീര്യമുള്ളൊരു ഭുജം ഉണ്ട്; നിന്റെ കൈ ബലമുള്ളതും നിന്റെ വലംകൈ ഉന്നതവും ആകുന്നു.
14നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
15ജയഘോഷം അറിയുന്ന ജനത്തിനു ഭാഗ്യം; യഹോവേ, അവര്‍ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
16അവര്‍ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയിൽ അവര്‍ ഉയര്‍ന്നിരിക്കുന്നു.
17നീ അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയര്‍ന്നിരിക്കുന്നു.
18നമ്മുടെ പരിച യഹോവയ്ക്കുള്ളതും നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു.
19അന്നു നീ ദര്‍ശനത്തിൽ നിന്റെ ഭക്തന്മാരോട് അരുളിച്ചെയ്തത്: ഞാന്‍ വീരനായ ഒരുത്തനു സഹായം നല്‍കുകയും ജനത്തിൽനിന്ന് ഒരു വൃതനെ ഉയര്‍ത്തുകയും ചെയ്തു.
20ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു.
21എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
22ശത്രു അവനെ തോല്പിക്കയില്ല; വഷളന്‍ അവനെ പീഡിപ്പിക്കയും ഇല്ല.
23ഞാന്‍ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകര്‍ക്കും; അവനെ പകയ്ക്കുന്നവരെ സംഹരിക്കും,
24എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയര്‍ന്നിരിക്കും.
25അവന്റെ കൈയെ ഞാന്‍ സമുദ്രത്തിന്മേലും അവന്റെ വലംകൈയെ നദികളുടെമേലും നീട്ടുമാറാക്കും.
26അവന് എന്നോട്: നീ എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.
27ഞാന്‍ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.
28ഞാന്‍ അവന് എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന് സ്ഥിരമായി നില്ക്കും.
29ഞാന്‍ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിര്‍ത്തും.
30അവന്റെ പുത്രന്മാര് എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചു നടക്കാതിരിക്കയും
31എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ
32ഞാന്‍ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദര്‍ശിക്കും.
33എങ്കിലും എന്റെ ദയയെ ഞാന്‍ അവങ്കൽനിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല.
34ഞാന്‍ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിനു ഭേദം വരുത്തുകയോ ചെയ്കയില്ല.
35ഞാന്‍ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോട് ഞാന്‍ ഭോഷ്കു പറകയില്ല.
36അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.
37അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.
38എങ്കിലും നീ ഉപേക്ഷിച്ച് തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.
39നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.
40നീ അവന്റെ വേലിയൊക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
41വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാര്ക്ക് അവന് നിന്ദ ആയിത്തീര്‍ന്നിരിക്കുന്നു.
42നീ അവന്റെ വൈരികളുടെ വലംകൈയെ ഉയര്‍ത്തി; അവന്റെ സകല ശത്രുക്കളെയും സന്തോഷിപ്പിച്ചു.
43അവന്റെ വാളിന് വായ്ത്തലയെ നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.
44അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.
45അവന്റെ യൗവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.
46യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
47എന്റെ ആയുസ്സ് എത്ര ചുരുക്കം എന്ന് ഓര്‍ക്കേണമേ; എന്തു മിഥ്യാത്വത്തിനായി നീ മനുഷ്യപുത്രന്മാരെയൊക്കെയും സൃഷ്ടിച്ചു?
48ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യന് ആര്? തന്റെ പ്രാണനെ പാതാളത്തിന്റെ കൈയിൽനിന്നു വിടുവിക്കുന്നവനും ആരുള്ളൂ? സേലാ.
49കര്‍ത്താവേ, നിന്റെ വിശ്വസ്തതയിൽ നീ ദാവീദിനോട് സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകള്‍ എവിടെ?
50കര്‍ത്താവേ, അടിയങ്ങളുടെ നിന്ദ ഓര്‍ക്കേണമേ; എന്റെ മാര്‍വിടത്തിൽ ഞാന്‍ സകല മഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നെ.
51യഹോവേ, നിന്റെ ശത്രുക്കള്‍ നിന്ദിക്കുന്നുവല്ലോ. അവര്‍ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
52യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍, ആമേന്‍.