പഴയ നിയമംMOV
1സംഗീതപ്രമാണിക്ക്; ഗഥ്യരാഗത്തിൽ; കോരഹുപുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [1] സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!
2എന്‍റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു; എന്‍റെ ഹൃദയവും എന്‍റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
3കുരികിൽ ഒരു വീടും, മീവൽപ്പക്ഷി കുഞ്ഞുങ്ങള്‍ക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്‍റെ രാജാവും എന്‍റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്‍റെ യാഗപീഠങ്ങളെത്തന്നെ.
4നിന്‍റെ ആലയത്തിൽ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
5ബലം നിന്നിൽ ഉള്ള മനുഷ്യന്‍ ഭാഗ്യവാന്‍; ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികള്‍ ഉണ്ട്.
6കണ്ണുനീര്‍ താഴ്വരയിൽക്കൂടി കടക്കുമ്പോള്‍ അവര്‍ അതിനെ ജലാശയമാക്കിത്തീര്‍ക്കുന്നു. മുന്മഴയാൽ അത് അനുഗ്രഹപൂര്‍ണമായിത്തീരുന്നു.
7അവര്‍ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കേണമേ; യാക്കോബിന്‍റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ.
9ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്‍റെ അഭിഷിക്തന്‍റെ മുഖത്തെ കടാക്ഷിക്കേണമേ.
10നിന്‍റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറേ ആയിരം ദിവസത്തെക്കാള്‍ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാര്‍ക്കുന്നതിനെക്കാള്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തിൽ വാതിൽകാവൽക്കാരനായിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടം.
11യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്ത്വവും നല്കുന്നു; നേരോടെ നടക്കുന്നവര്‍ക്ക് അവന്‍ ഒരു നന്മയും മുടക്കുകയില്ല.
12സൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.