പഴയ നിയമംMOV
1സംഗീതപ്രമാണിക്ക്; സാരസസാക്ഷ്യം എന്ന രാഗത്തിൽ; ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ആട്ടിന്‍കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്‍റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
2എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണ്‍കെ നിന്‍റെ വീര്യബലം ഉണര്‍ത്തി ഞങ്ങളുടെ രക്ഷയ്ക്കായി വരേണമേ.
3ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.
4സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്‍റെ ജനത്തിന്‍റെ പ്രാര്‍ഥനയ്ക്കുനേരേ എത്രത്തോളം കോപിക്കും?
5നീ അവര്‍ക്കു കണ്ണുനീരിന്‍റെ അപ്പം തിന്മാന്‍ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീര്‍ അവര്‍ക്കു കുടിപ്പാനും കൊടുത്തിരിക്കുന്നു.
6നീ ഞങ്ങളെ ഞങ്ങളുടെ അയൽക്കാര്‍ക്കു വഴക്കാക്കി തീര്‍ക്കുന്നു; ഞങ്ങളുടെ ശത്രുക്കള്‍ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.
7സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.
8നീ മിസ്രയീമിൽനിന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു.
9നീ അതിന് തടം എടുത്തു അതു വേരൂന്നി ദേശത്തു പടര്‍ന്നു.
10അതിന്‍റെ നിഴൽകൊണ്ട് പര്‍വതങ്ങള്‍ മൂടിയിരുന്നു; അതിന്‍റെ കൊമ്പുകള്‍ ദിവ്യദേവദാരുക്കള്‍ പോലെയും ആയിരുന്നു.
11അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
12വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാന്‍ തക്കവണ്ണം നീ അതിന്‍റെ വേലികളെ പൊളിച്ചുകളഞ്ഞത് എന്ത്?
13കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങള്‍ അത് തിന്നുകളയുന്നു.
14സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വര്‍ഗത്തിൽനിന്നു നോക്കി കടാക്ഷിച്ച് ഈ മുന്തിരിവള്ളിയെ സന്ദര്‍ശിക്കേണമേ.
15നിന്‍റെ വലംകൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളര്‍ത്തിയ തൈയെയും പാലിക്കേണമേ.
16അതിനെ തീ വച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്‍റെ മുഖത്തിന്‍റെ ഭര്‍ത്സനത്താൽ അവര്‍ നശിച്ചുപോകുന്നു.
17നിന്‍റെ കൈ നിന്‍റെ വലത്തുഭാഗത്തെ പുരുഷന്‍റെമേൽ നീ നിനക്കായി വളര്‍ത്തിയ മനുഷ്യപുത്രന്‍റെ മേൽതന്നെ ഇരിക്കട്ടെ.
18എന്നാൽ ഞങ്ങള്‍ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാൽ ഞങ്ങള്‍ നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കും.
19സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപെടേണ്ടതിനു തിരു മുഖം പ്രകാശിപ്പിക്കേണമേ.