പഴയ നിയമംMOV
1സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം. [1] ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്‍റെ നാമം അടുത്തിരിക്കുന്നു. ഞങ്ങള്‍ നിന്‍റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
2സമയം വരുമ്പോള്‍ ഞാന്‍ നേരോടെ വിധിക്കും.
3ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോള്‍ ഞാന്‍ അതിന്‍റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.
4ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയര്‍ത്തരുതെന്നു ദുഷ്ടന്മാരോടും ഞാന്‍ പറയുന്നു.
5നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയര്‍ത്തരുത്; ശാഠ്യത്തോടെ സംസാരിക്കയുമരുത്.
6കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയര്‍ച്ചവരുന്നത്.
7ദൈവം ന്യായാധിപതിയാകുന്നു; അവന്‍ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയര്‍ത്തുകയും ചെയ്യുന്നു.
8യഹോവയുടെ കൈയിൽ ഒരു പാനപാത്രം ഉണ്ട്; വീഞ്ഞു നുരയ്ക്കുന്നു; അതു മദ്യംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്‍ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകല ദുഷ്ടന്മാരും അതിന്‍റെ മട്ടു വലിച്ചു കുടിക്കും.
9ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്‍റെ ദൈവത്തിനു സ്തുതി പാടും.
10ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാന്‍ മുറിച്ചുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയര്‍ന്നിരിക്കും.