പഴയ നിയമംMOV
1ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
2സൗന്ദര്യത്തിന്‍റെ പൂര്‍ണതയായ സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു.
3നമ്മുടെ ദൈവം വരുന്നു; മൗനമായിരിക്കയില്ല; അവന്‍റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവന്‍റെ ചുറ്റും വലിയൊരു കൊടുങ്കാറ്റടിക്കുന്നു.
4തന്‍റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് അവന്‍ മേലിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
5യാഗം കഴിച്ച് എന്നോടു നിയമം ചെയ്തവരായ എന്‍റെ വിശുദ്ധന്മാരെ എന്‍റെ അടുക്കൽ കൂട്ടുവിന്‍.
6ദൈവം തന്നെ ന്യായാധിപതി ആയിരിക്കയാൽ ആകാശം അവന്‍റെ നീതിയെ ഘോഷിക്കും. സേലാ.
7എന്‍റെ ജനമേ, കേള്‍ക്ക; ഞാന്‍ സംസാരിക്കും. യിസ്രായേലേ, ഞാന്‍ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാന്‍ നിന്‍റെ ദൈവമാകുന്നു.
8നിന്‍റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്‍റെ ഹോമയാഗങ്ങള്‍ എപ്പോഴും എന്‍റെ മുമ്പാകെ ഇരിക്കുന്നു.
9നിന്‍റെ വീട്ടിൽനിന്നു കാളയെയോ നിന്‍റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാന്‍ എടുക്കയില്ല.
10കാട്ടിലെ സകല മൃഗവും പര്‍വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
11മലകളിലെ പക്ഷികളെയൊക്കെയും ഞാന്‍ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നെ.
12എനിക്കു വിശന്നാൽ ഞാന്‍ നിന്നോടു പറകയില്ല; ഭൂലോകവും അതിന്‍റെ നിറവും എന്‍റേതത്രേ.
13ഞാന്‍ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
14ദൈവത്തിനു സ്തോത്രയാഗം അര്‍പ്പിക്ക; അത്യുന്നതനു നിന്‍റെ നേര്‍ച്ചകളെ കഴിക്ക.
15കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.
16എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്‍റെ ചട്ടങ്ങളെ അറിയിപ്പാനും എന്‍റെ നിയമത്തെ നിന്‍റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം?
17നീ ശാസനയെ വെറുത്ത് എന്‍റെ വചനങ്ങളെ നിന്‍റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.
18കള്ളനെ കണ്ടാൽ നീ അവന് അനുകൂലപ്പെടുന്നു; വ്യഭിചാരികളോട് നീ പങ്കു കൂടുന്നു.
19നിന്‍റെ വായ് നീ ദോഷത്തിനു വിട്ടുകൊടുക്കുന്നു; നിന്‍റെ നാവ് വഞ്ചന പിണയ്ക്കുന്നു.
20നീ ഇരുന്നു നിന്‍റെ സഹോദരനു വിരോധമായി സംസാരിക്കുന്നു; നിന്‍റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു.
21ഇവ നീ ചെയ്തു ഞാന്‍ മിണ്ടാതിരിക്കയാൽ ഞാന്‍ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാന്‍ നിന്നെ ശാസിച്ചു നിന്‍റെ കണ്ണിന്‍മുമ്പിൽ അവയെ നിരത്തിവയ്ക്കും.
22ദൈവത്തെ മറക്കുന്നവരേ, ഇത് ഓര്‍ത്തുകൊള്‍വിന്‍; അല്ലെങ്കിൽ ഞാന്‍ നിങ്ങളെ കീറിക്കളയും; വിടുവിപ്പാന്‍ ആരുമുണ്ടാകയുമില്ല.
23സ്തോത്രമെന്ന യാഗം അര്‍പ്പിക്കുന്നവന്‍ എന്നെ മഹത്ത്വപ്പെടുത്തുന്നു; തന്‍റെ നടപ്പിനെ ക്രമപ്പെടുത്തുന്നവനു ഞാന്‍ ദൈവത്തിന്‍റെ രക്ഷയെ കാണിക്കും.