പഴയ നിയമംMOV
1യെദൂഥൂന്‍ എന്ന സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ എന്‍റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടന്‍ എന്‍റെ മുമ്പിൽ ഇരിക്കുമ്പോള്‍ എന്‍റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാന്‍ പറഞ്ഞു.
2ഞാന്‍ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൗനമായിരുന്നു; എന്‍റെ സങ്കടം പൊങ്ങിവന്നു.
3എന്‍റെ ഉള്ളിൽ ഹൃദയത്തിനു ചൂടുപിടിച്ചു, എന്‍റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോള്‍ ഞാന്‍ നാവെടുത്തു സംസാരിച്ചു.
4യഹോവേ, എന്‍റെ അവസാനത്തെയും എന്‍റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാന്‍ എത്ര ക്ഷണികന്‍ എന്നു ഞാന്‍ അറിയുമാറാകട്ടെ.
5ഇതാ, നീ എന്‍റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്‍റെ ആയുസ്സ് നിന്‍റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.
6മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവര്‍ വ്യര്‍ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവന്‍ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല.
7എന്നാൽ കര്‍ത്താവേ, ഞാന്‍ ഏതിനായി കാത്തിരിക്കുന്നു? എന്‍റെ പ്രത്യാശ നിങ്കൽ വച്ചിരിക്കുന്നു.
8എന്‍റെ സകല ലംഘനങ്ങളിൽനിന്നും എന്നെ വിടുവിക്കേണമേ; എന്നെ ഭോഷന്‍റെ നിന്ദയാക്കി വയ്ക്കരുതേ.
9ഞാന്‍ വായ്തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയത്.
10നിന്‍റെ ബാധ എങ്കൽനിന്നു നീക്കേണമേ; നിന്‍റെ കൈയുടെ അടിയാൽ ഞാന്‍ ക്ഷയിച്ചിരിക്കുന്നു.
11അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാൽ ശിക്ഷിക്കുമ്പോള്‍ നീ അവന്‍റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.
12യഹോവേ, എന്‍റെ പ്രാര്‍ഥന കേട്ട് എന്‍റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്‍റെ കണ്ണുനീര്‍ കണ്ടു മിണ്ടാതിരിക്കരുതേ; ഞാന്‍ എന്‍റെ സകല പിതാക്കന്മാരെയും പോലെ നിന്‍റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.
13ഞാന്‍ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിനു മുമ്പേ ഉന്മേഷം പ്രാപിക്കേണ്ടതിനു നിന്‍റെ നോട്ടം എങ്കൽനിന്നു മാറ്റേണമേ.