പഴയ നിയമംMOV
1ദാവീദ് അബീമേലെക്കിന്‍റെ മുമ്പിൽവച്ചു ബുദ്ധിഭ്രമം നടിക്കയും അവിടെനിന്ന് അവനെ ആട്ടിക്കളയുകയും ചെയ്തിട്ട് അവന്‍ പോകുമ്പോള്‍ പാടിയ ഒരു സങ്കീര്‍ത്തനം. [1] ഞാന്‍ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും; അവന്‍റെ സ്തുതി എപ്പോഴും എന്‍റെ നാവിന്മേൽ ഇരിക്കും.
2എന്‍റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവര്‍ അതു കേട്ടു സന്തോഷിക്കും.
3എന്നോടു ചേര്‍ന്നു യഹോവയെ മഹിമപ്പെടുത്തുവിന്‍; നാം ഒന്നിച്ച് അവന്‍റെ നാമത്തെ ഉയര്‍ത്തുക.
4ഞാന്‍ യഹോവയോട് അപേക്ഷിച്ചു; അവന്‍ എനിക്ക് ഉത്തരമരുളി എന്‍റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.
5അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
6ഈ എളിയവന്‍ നിലവിളിച്ചു; യഹോവ കേട്ടു; അവന്‍റെ സകല കഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.
7യഹോവയുടെ ദൂതന്‍ അവന്‍റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
8യഹോവ നല്ലവന്‍ എന്നു രുചിച്ചറിവിന്‍; അവനെ ശരണം പ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍.
9യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിന്‍; അവന്‍റെ ഭക്തന്മാര്‍ക്ക് ഒന്നിനും മുട്ടില്ലല്ലോ.
10ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവര്‍ക്കോ ഒരു നന്മയ്ക്കും കുറവില്ല.
11മക്കളേ, വന്ന് എനിക്കു ചെവിതരുവിന്‍; യഹോവയോടുള്ള ഭക്തിയെ ഞാന്‍ ഉപദേശിച്ചുതരാം.
12ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിനു ദീര്‍ഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവന്‍ ആര്‍?
13ദോഷം ചെയ്യാതെ നിന്‍റെ നാവിനെയും വ്യാജം പറയാതെ നിന്‍റെ അധരത്തെയും കാത്തുകൊള്‍ക;
14ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.
15യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും അവന്‍റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
16ദുഷ്പ്രവൃത്തിക്കാരുടെ ഓര്‍മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു യഹോവയുടെ മുഖം അവര്‍ക്ക് പ്രതികൂലമായിരിക്കുന്നു.
17നീതിമാന്മാര്‍ നിലവിളിച്ചു; യഹോവ കേട്ടു. സകല കഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
18ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സ് തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു.
19നീതിമാന്‍റെ അനര്‍ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
20അവന്‍റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല.
21അനര്‍ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകയ്ക്കുന്നവര്‍ ശിക്ഷ അനുഭവിക്കും.
22യഹോവ തന്‍റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.