പഴയ നിയമംMOV
1ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, എനിക്കു ന്യായം പാലിച്ചുതരേണമേ; ഞാന്‍ എന്‍റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാന്‍ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.
2യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്‍റെ അന്തരംഗവും എന്‍റെ ഹൃദയവും പരിശോധിക്കേണമേ.
3നിന്‍റെ ദയ എന്‍റെ കണ്ണിന്‍മുമ്പിൽ ഇരിക്കുന്നു; നിന്‍റെ സത്യത്തിൽ ഞാന്‍ നടന്നുമിരിക്കുന്നു.
4വ്യര്‍ഥന്മാരോടുകൂടെ ഞാന്‍ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാന്‍ ചെന്നിട്ടുമില്ല.
5ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാന്‍ പകച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാന്‍ ഇരിക്കയുമില്ല.
6സ്തോത്രസ്വരം കേള്‍പ്പിക്കേണ്ടതിനും നിന്‍റെ അദ്ഭുതപ്രവൃത്തികളൊക്കെയും വര്‍ണിക്കേണ്ടതിനും
7ഞാന്‍ കുറ്റമില്ലായ്മയിൽ എന്‍റെ കൈകളെ കഴുകുന്നു; യഹോവേ, ഞാന്‍ നിന്‍റെ യാഗപീഠത്തെ വലംവയ്ക്കുന്നു.
8യഹോവേ, നിന്‍റെ ആലയമായ വാസസ്ഥലവും നിന്‍റെ മഹത്ത്വത്തിന്‍റെ നിവാസവും എനിക്കു പ്രിയമാകുന്നു.
9പാപികളോടുകൂടെ എന്‍റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്‍റെ ജീവനെയും സംഹരിച്ചുകളയരുതേ.
10അവരുടെ കൈകളിൽ ദുഷ്കര്‍മം ഉണ്ട്; അവരുടെ വലംകൈ കോഴ നിറഞ്ഞിരിക്കുന്നു.
11ഞാനോ, എന്‍റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്ത് എന്നോടു കൃപ ചെയ്യേണമേ.
12എന്‍റെ കാലടി സമനിലത്തു നില്ക്കുന്നു; സഭകളിൽ ഞാന്‍ യഹോവയെ വാഴ്ത്തും.