പഴയ നിയമംMOV
1ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവ എന്‍റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
2പച്ചയായ പുല്പുറങ്ങളിൽ അവന്‍ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക് എന്നെ നടത്തുന്നു.
3എന്‍റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
4കൂരിരുള്‍താഴ്വരയിൽകൂടി നടന്നാലും ഞാന്‍ ഒരു അനര്‍ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്‍റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
5എന്‍റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്‍റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്‍റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
6നന്മയും കരുണയും എന്‍റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാന്‍ യഹോവയുടെ ആലയത്തിൽ ദീര്‍ഘകാലം വസിക്കും.