പഴയ നിയമംMOV
1ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] യഹോവേ, നിന്‍റെ കൂടാരത്തിൽ ആര്‍ പാര്‍ക്കും? നിന്‍റെ വിശുദ്ധപര്‍വതത്തിൽ ആര്‍ വസിക്കും?
2നിഷ്കളങ്കനായി നടന്ന് നീതി പ്രവര്‍ത്തിക്കയും ഹൃദയപൂര്‍വം സത്യം സംസാരിക്കയും ചെയ്യുന്നവന്‍.
3നാവുകൊണ്ട് കുരള പറയാതെയും തന്‍റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവന്‍;
4വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവന്‍; സത്യം ചെയ്തിട്ടു ചേതം വന്നാലും മാറാത്തവന്‍;
5തന്‍റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും കുറ്റമില്ലാത്തവനു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവന്‍; ഇങ്ങനെ ചെയ്യുന്നവന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല.