പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 150

1യഹോവയെ സ്തുതിപ്പിന്‍; ദൈവത്തെ അവന്‍റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിന്‍; അവന്‍റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിന്‍.

2അവന്‍റെ വീര്യപ്രവൃത്തികള്‍ നിമിത്തം അവനെ സ്തുതിപ്പിന്‍; അവന്‍റെ മഹിമാധിക്യത്തിനു തക്കവണ്ണം അവനെ സ്തുതിപ്പിന്‍.

3കാഹളനാദത്തോടെ അവനെ സ്തുതിപ്പിന്‍; വീണയോടും കിന്നരത്തോടുംകൂടെ അവനെ സ്തുതിപ്പിന്‍.

4തപ്പിനോടും നൃത്തത്തോടുംകൂടെ അവനെ സ്തുതിപ്പിന്‍; തന്ത്രിനാദത്തോടും കുഴലിനോടുംകൂടെ അവനെ സ്തുതിപ്പിന്‍.

5ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍.

6ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിന്‍.