പഴയ നിയമംMOV
1ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്‍റെ അടുക്കലേക്കു വേഗം വരേണമേ; ഞാന്‍ നിന്നോട് അപേക്ഷിക്കുമ്പോള്‍ എന്‍റെ അപേക്ഷ കേള്‍ക്കേണമേ.
2എന്‍റെ പ്രാര്‍ഥന തിരുസന്നിധിയിൽ ധൂപമായും എന്‍റെ കൈകളെ മലര്‍ത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.
3യഹോവേ, എന്‍റെ വായ്ക്ക് ഒരു കാവൽ നിര്‍ത്തി, എന്‍റെ അധരദ്വാരം കാക്കേണമേ.
4ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാന്‍ എന്‍റെ ഹൃദയത്തെ ദുഷ്കാര്യത്തിനു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാന്‍ കഴിക്കയും അരുതേ.
5നീതിമാന്‍ എന്നെ അടിക്കുന്നതു ദയ; അവന്‍ എന്നെ ശാസിക്കുന്നതു തലയ്ക്ക് എണ്ണ; എന്‍റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവര്‍ ചെയ്യുന്ന ദോഷങ്ങള്‍ക്കെതിരേ എനിക്കു പ്രാര്‍ഥനയേയുള്ളൂ.
6അവരുടെ ന്യായാധിപന്മാരെ പാറമേൽനിന്നു തള്ളിയിടും; എന്‍റെ വാക്കുകള്‍ ഇമ്പമുള്ളവയാകയാൽ അവര്‍ അവയെ കേള്‍ക്കും.
7നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികള്‍ പാതാളത്തിന്‍റെ വാതിൽക്കൽ ചിതറിക്കിടക്കുന്നു.
8കര്‍ത്താവായ യഹോവേ, എന്‍റെ കണ്ണ് നിങ്കലേക്കു ആകുന്നു; ഞാന്‍ നിന്നെ ശരണമാക്കുന്നു; എന്‍റെ പ്രാണനെ തൂകിക്കളയരുതേ.
9അവര്‍ എനിക്കു വച്ചിരിക്കുന്ന കെണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.
10ഞാന്‍ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാര്‍ സ്വന്ത വലകളിൽ അകപ്പെടട്ടെ.