പഴയ നിയമംMOV
1സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്‍റെ മുഖത്തെ ഞാന്‍ കാണാതവണ്ണം മറയ്ക്കും?
2എത്രത്തോളം ഞാന്‍ എന്‍റെ ഉള്ളിൽ വിചാരം പിടിച്ച് എന്‍റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്‍റെ ശത്രു എന്‍റെമേൽ ഉയര്‍ന്നിരിക്കും?
3എന്‍റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്ക് ഉത്തരം അരുളേണമേ; ഞാന്‍ മരണനിദ്ര പ്രാപിക്കാതിരിപ്പാന്‍ എന്‍റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.
4ഞാന്‍ അവനെ തോല്പിച്ചുകളഞ്ഞു എന്ന് എന്‍റെ ശത്രു പറയരുതേ; ഞാന്‍ ഭ്രമിച്ചുപോകുന്നതിനാൽ എന്‍റെ വൈരികള്‍ ഉല്ലസിക്കയുമരുതേ.
5ഞാനോ നിന്‍റെ കരുണയിൽ ആശ്രയിക്കുന്നു; എന്‍റെ ഹൃദയം നിന്‍റെ രക്ഷയിൽ ആനന്ദിക്കും.
6യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ട് ഞാന്‍ അവനു പാട്ടു പാടും.