പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 137

1ബാബേൽനദികളുടെ തീരത്തു ഞങ്ങള്‍ ഇരുന്നു, സീയോനെ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു.

2അതിന്‍റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.

3ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവര്‍: സീയോന്‍ഗീതങ്ങളിൽ ഒന്നു ചൊല്ലുവിന്‍ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവര്‍ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.

4ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?

5യെരൂശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കിൽ എന്‍റെ വലംകൈ മറന്നുപോകട്ടെ.

6നിന്നെ ഞാന്‍ ഓര്‍ക്കാതെ പോയാൽ, യെരൂശലേമിനെ എന്‍റെ മുഖ്യസന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാൽ, എന്‍റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.

7ഇടിച്ചുകളവിന്‍, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിന്‍! എന്നിങ്ങനെ പറഞ്ഞ എദോമ്യര്‍ക്കായി യഹോവേ, യെരൂശലേമിന്‍റെ നാള്‍ ഓര്‍ക്കേണമേ.

8നാശം അടുത്തിരിക്കുന്ന ബാബേൽ പുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവന്‍ ഭാഗ്യവാന്‍.

9നിന്‍റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേൽ അടിച്ചുകളയുന്നവന്‍ ഭാഗ്യവാന്‍.