പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 136

1യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളത്.

2ദൈവാധിദൈവത്തിനു സ്തോത്രം ചെയ്‍വിന്‍; അവന്‍റെ ദയ എന്നേക്കുമുള്ളത്.

3കര്‍ത്താധികര്‍ത്താവിനു സ്തോത്രം ചെയ്‍വിന്‍; അവന്‍റെ ദയ എന്നേക്കുമുള്ളത്.

4ഏകനായി മഹാദ്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

5ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

6ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

7വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

8പകൽ വാഴുവാന്‍ സൂര്യനെയും- അവന്‍റെ ദയ എന്നേക്കുമുള്ളത്.

9രാത്രി വാഴുവാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

10മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

11അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്‍റെ ദയ എന്നേക്കുമുള്ളത്.

13ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

14അതിന്‍റെ നടുവിൽക്കൂടി യിസ്രായേലിനെ കടത്തിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

15ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

16തന്‍റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

17മഹാരാജാക്കന്മാരെ സംഹരിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

19അമോര്യരുടെ രാജാവായ സീഹോനെയും- അവന്‍റെ ദയ എന്നേക്കുമുള്ളത്.

20ബാശാന്‍രാജാവായ ഓഗിനെയും- അവന്‍റെ ദയ എന്നേക്കുമുള്ളത്.

21അവരുടെ ദേശത്തെ അവകാശമായി കൊടുത്തു- അവന്‍റെ ദയ എന്നേക്കുമുള്ളത്.

22തന്‍റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ- അവന്‍റെ ദയ എന്നേക്കുമുള്ളത്.

23നമ്മുടെ താഴ്ചയിൽ നമ്മെ ഓര്‍ത്തവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

24നമ്മുടെ വൈരികളുടെ കൈയിൽനിന്നു നമ്മെ വിടുവിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

25സകല ജഡത്തിനും ആഹാരം കൊടുക്കുന്നവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.

26സ്വര്‍ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്‍വിന്‍; അവന്‍റെ ദയ എന്നേക്കുമുള്ളത്.