പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 133

1ദാവീദിന്‍റെ ഒരു ആരോഹണഗീതം. [1] ഇതാ, സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

2അതു വസ്ത്രത്തിന്‍റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന താടിയിലേക്ക്, അഹരോന്‍റെ താടിയിലേക്കു തന്നെ, ഒഴുകുന്നതായി അവന്‍റെ തലയിലെ വിശേഷതൈലം പോലെയും

3സീയോന്‍പര്‍വതത്തിൽ പെയ്യുന്ന ഹെര്‍മ്മോന്യമഞ്ഞുപോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നത്.