പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 131

1ദാവീദിന്‍റെ ഒരു ആരോഹണഗീതം. [1] യഹോവേ, എന്‍റെ ഹൃദയം ഗര്‍വിച്ചിരിക്കുന്നില്ല; ഞാന്‍ നിഗളിച്ചു നടക്കുന്നില്ല;

2എന്‍റെ ബുദ്ധിക്കെത്താത്ത വന്‍കാര്യങ്ങളിലും അദ്ഭുതവിഷയങ്ങളിലും ഞാന്‍ ഇടപെടുന്നതുമില്ല. ഞാന്‍ എന്‍റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്‍റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്‍റെ പ്രാണന്‍ എന്‍റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു.

3യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വച്ചുകൊള്‍ക.