പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 130

1ആരോഹണഗീതം. [1] യഹോവേ, ആഴത്തിൽനിന്നു ഞാന്‍ നിന്നോടു നിലവിളിക്കുന്നു;

2കര്‍ത്താവേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കേണമേ; നിന്‍റെ ചെവി എന്‍റെ യാചനകള്‍ക്കു ശ്രദ്ധിച്ചിരിക്കേണമേ.

3യഹോവേ, നീ അകൃത്യങ്ങളെ ഓര്‍മവച്ചാൽ കര്‍ത്താവേ, ആര്‍ നിലനില്ക്കും?

4എങ്കിലും നിന്നെ ഭയപ്പെടുവാന്‍ തക്കവണ്ണം നിന്‍റെ പക്കൽ വിമോചനം ഉണ്ട്.

5ഞാന്‍ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്‍റെ ഉള്ളം കാത്തിരിക്കുന്നു; അവന്‍റെ വചനത്തിൽ ഞാന്‍ പ്രത്യാശവച്ചിരിക്കുന്നു.

6ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാള്‍, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാള്‍ എന്‍റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.

7യിസ്രായേലേ, യഹോവയിൽ പ്രത്യാശവച്ചുകൊള്‍ക; യഹോവയ്ക്കു കൃപയും അവന്‍റെ പക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ട്.

8അവന്‍ യിസ്രായേലിനെ അവന്‍റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.