പഴയ നിയമംMOV
1സംഗീതപ്രമാണിക്ക്; അഷ്ടമരാഗത്തിൽ: ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാര്‍ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാര്‍ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു.
2ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടുംകൂടെ അവര്‍ സംസാരിക്കുന്നു.
3കപടമുള്ള അധരങ്ങളെയൊക്കെയും വമ്പുപറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
4ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങള്‍ ജയിക്കും; ഞങ്ങളുടെ അധരങ്ങള്‍ ഞങ്ങള്‍ക്കു തുണ; ഞങ്ങള്‍ക്കു യജമാനന്‍ ആര്‍ എന്ന് അവര്‍ പറയുന്നു.
5എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീര്‍ഘശ്വാസവും നിമിത്തം ഇപ്പോള്‍ ഞാന്‍ എഴുന്നേല്ക്കും; രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ ഞാന്‍ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
6യഹോവയുടെ വചനങ്ങള്‍ നിര്‍മ്മലവചനങ്ങള്‍ ആകുന്നു; നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.
7യഹോവേ, നീ അവരെ കാത്തുകൊള്ളും; ഈ തലമുറയിൽനിന്നു നീ അവരെ എന്നും സൂക്ഷിക്കും.
8മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോള്‍ ദുഷ്ടന്മാര്‍ എല്ലാടവും സഞ്ചരിക്കുന്നു.