പഴയ നിയമംMOV
1ആരോഹണഗീതം. [1] യിസ്രായേൽ പറയേണ്ടതെന്തെന്നാൽ: അവര്‍ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
2അവര്‍ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവര്‍ എന്നെ ജയിച്ചില്ല.
3ഉഴവുകാര്‍ എന്‍റെ മുതുകിന്മേൽ ഉഴുതു; ഉഴവുചാലുകളെ അവര്‍ നീളത്തിൽ കീറി.
4യഹോവ നീതിമാനാകുന്നു; അവന്‍ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.
5സീയോനെ പകയ്ക്കുന്നവരൊക്കെയും ലജ്ജിച്ചു പിന്‍തിരിഞ്ഞുപോകട്ടെ.
6വളരുന്നതിനുമുമ്പേ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവര്‍ ആകട്ടെ.
7കൊയ്യുന്നവന്‍ അതുകൊണ്ട് തന്‍റെ കൈയാകട്ടെ കറ്റകെട്ടുന്നവന്‍ തന്‍റെ മാര്‍വിടം ആകട്ടെ നിറയ്ക്കയില്ല.
8യഹോവയുടെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തിൽ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നിങ്ങനെ വഴിപോകുന്നവര്‍ പറയുന്നതുമില്ല.