പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 128

1ആരോഹണഗീതം. [1] യഹോവയെ ഭയപ്പെട്ട്, അവന്‍റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാന്‍;

2നിന്‍റെ കൈകളുടെ അധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാന്‍; നിനക്കു നന്മ വരും.

3നിന്‍റെ ഭാര്യ നിന്‍റെ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്‍റെ മക്കള്‍ നിന്‍റെ മേശയ്ക്കു ചുററും ഒലിവുതൈകള്‍പോലെയും ഇരിക്കും.

4യഹോവാഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.

5യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്‍റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്‍റെ നന്മയെ കാണും.

6നിന്‍റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.