പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 127

1ശലോമോന്‍റെ ഒരു ആരോഹണഗീതം. [1] യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവര്‍ വൃഥാ അധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരന്‍ വൃഥാ ജാഗരിക്കുന്നു.

2നിങ്ങള്‍ അതികാലത്ത് എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാന്‍ പോകുന്നതും കഠിനപ്രയത്നം ചെയ്ത് ഉപജീവിക്കുന്നതും വ്യര്‍ഥമത്രേ; തന്‍റെ പ്രിയനോ, അവന്‍ അത് ഉറക്കത്തിൽ കൊടുക്കുന്നു.

3മക്കള്‍, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവന്‍ തരുന്ന പ്രതിഫലവും തന്നെ.

4വീരന്‍റെ കൈയിലെ അസ്ത്രങ്ങള്‍ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കള്‍.

5അവയെക്കൊണ്ട് തന്‍റെ ആവനാഴിക നിറച്ചിരിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍; നഗരവാതിൽക്കൽവച്ചു ശത്രുക്കളോടു സംസാരിക്കുമ്പോള്‍ അങ്ങനെയുള്ളവര്‍ ലജ്ജിച്ചുപോകയില്ല.