പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 123

1ആരോഹണഗീതം. [1] സ്വര്‍ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാന്‍ എന്‍റെ കണ്ണ് ഉയര്‍ത്തുന്നു.

2ദാസന്മാരുടെ കണ്ണ് യജമാനന്‍റെ കൈയിലേക്കും ദാസിയുടെ കണ്ണ് യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണ് ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്, അവന്‍ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.

3യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങള്‍ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.

4സുഖിയന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു.