പഴയ നിയമംMOV
1ആരോഹണഗീതം. [1] ഞാന്‍ എന്‍റെ കണ്ണ് പര്‍വതങ്ങളിലേക്ക് ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
2എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
3നിന്‍റെ കാൽ വഴുതുവാന്‍ അവന്‍ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവന്‍ മയങ്ങുകയുമില്ല.
4യിസ്രായേലിന്‍റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
5യഹോവ നിന്‍റെ പരിപാലകന്‍; യഹോവ നിന്‍റെ വലത്തുഭാഗത്തു നിനക്കു തണൽ.
6പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
7യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്‍റെ പ്രാണനെ പരിപാലിക്കും.
8യഹോവ നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.