പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 120

1ആരോഹണഗീതം. [1] എന്‍റെ കഷ്ടതയിൽ ഞാന്‍ യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്ക് ഉത്തരം അരുളുകയും ചെയ്തു.

2യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്ത് എന്‍റെ പ്രാണനെ രക്ഷിക്കേണമേ.

3വഞ്ചനയുള്ള നാവേ, നിനക്ക് എന്തു വരും? നിനക്ക് ഇനി എന്തു കിട്ടും?

4വീരന്‍റെ മൂര്‍ച്ചയുള്ള അസ്ത്രങ്ങളും പൂവത്തിന്‍ കനലും തന്നെ.

5ഞാന്‍ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാര്‍കൂടാരങ്ങളിൽ പാര്‍ക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!

6സമാധാന ദ്വേഷിയോടുകൂടെ പാര്‍ക്കുന്നതു എനിക്കു മതിമതിയായി

7ഞാന്‍ സമാധാനപ്രിയനാകുന്നു; ഞാന്‍ സംസാരിക്കുമ്പോഴോ അവര്‍ കലശൽ തുടങ്ങുന്നു.