പഴയ നിയമംMOV
1ആലേഫ് [1] യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവര്‍ ഭാഗ്യവാന്മാര്‍.
2അവന്‍റെ സാക്ഷ്യങ്ങളെ പ്രമാണിച്ച് പൂര്‍ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
3അവര്‍ നീതികേടു പ്രവര്‍ത്തിക്കാതെ അവന്‍റെ വഴികളിൽത്തന്നെ നടക്കുന്നു.
4നിന്‍റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിനു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.
5നിന്‍റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന് എന്‍റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു.
6നിന്‍റെ സകല കല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാന്‍ ലജ്ജിച്ചുപോകയില്ല.
7നിന്‍റെ നീതിയുള്ള വിധികളെ പഠിച്ചിട്ട് ഞാന്‍ പരമാര്‍ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.
8ഞാന്‍ നിന്‍റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ബേത്ത്
9ബാലന്‍ തന്‍റെ നടപ്പിനെ നിര്‍മ്മലമാക്കുന്നത് എങ്ങനെ? നിന്‍റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നെ.
10ഞാന്‍ പൂര്‍ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്‍റെ കല്പനകള്‍ വിട്ടുനടപ്പാന്‍ എനിക്ക് ഇടവരരുതേ.
11ഞാന്‍ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിനു നിന്‍റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.
12യഹോവേ, നീ വാഴ്ത്തപ്പെട്ടവന്‍; നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.
13ഞാന്‍ എന്‍റെ അധരങ്ങള്‍കൊണ്ട് നിന്‍റെ വായുടെ വിധികളെയൊക്കെയും വര്‍ണിക്കുന്നു.
14ഞാന്‍ സര്‍വസമ്പത്തിലും എന്നപോലെ നിന്‍റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു.
15ഞാന്‍ നിന്‍റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്‍റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.
16ഞാന്‍ നിന്‍റെ ചട്ടങ്ങളിൽ രസിക്കും; നിന്‍റെ വചനത്തെ മറക്കയുമില്ല. ഗീമെൽ
17ജീവിച്ചിരിക്കേണ്ടതിന് അടിയനു നന്മ ചെയ്യേണമേ; എന്നാൽ ഞാന്‍ നിന്‍റെ വചനം പ്രമാണിക്കും.
18നിന്‍റെ ന്യായപ്രമാണത്തിലെ അദ്ഭുതങ്ങളെ കാണേണ്ടതിന് എന്‍റെ കണ്ണുകളെ തുറക്കേണമേ.
19ഞാന്‍ ഭൂമിയിൽ പരദേശിയാകുന്നു; നിന്‍റെ കല്പനകളെ എനിക്കു മറച്ചുവയ്ക്കരുതേ.
20നിന്‍റെ വിധികള്‍ക്കായുള്ള നിത്യവാഞ്ഛകൊണ്ട് എന്‍റെ മനസ്സ് തകര്‍ന്നിരിക്കുന്നു.
21നിന്‍റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭര്‍ത്സിക്കുന്നു.
22നിന്ദയും അപമാനവും എന്നോട് അകറ്റേണമേ; ഞാന്‍ നിന്‍റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു.
23പ്രഭുക്കന്മാരും ഇരുന്ന് എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയന്‍ നിന്‍റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.
24നിന്‍റെ സാക്ഷ്യങ്ങള്‍ എന്‍റെ പ്രമോദവും എന്‍റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്
25എന്‍റെ പ്രാണന്‍ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
26എന്‍റെ വഴികളെ ഞാന്‍ വിവരിച്ചപ്പോള്‍ നീ എനിക്ക് ഉത്തരമരുളി; നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.
27നിന്‍റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാന്‍ നിന്‍റെ അദ്ഭുതങ്ങളെ ധ്യാനിക്കും.
28എന്‍റെ പ്രാണന്‍ വിഷാദംകൊണ്ട് ഉരുകുന്നു; നിന്‍റെ വചനപ്രകാരം എന്നെ നിവിര്‍ത്തേണമേ.
29ഭോഷ്കിന്‍റെ വഴി എന്നോട് അകറ്റേണമേ; നിന്‍റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.
30വിശ്വസ്തതയുടെ മാര്‍ഗം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു; നിന്‍റെ വിധികളെ എന്‍റെ മുമ്പിൽ വച്ചിരിക്കുന്നു.
31ഞാന്‍ നിന്‍റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.
32നീ എന്‍റെ ഹൃദയത്തെ വിശാലമാക്കുമ്പോള്‍ ഞാന്‍ നിന്‍റെ കല്പനകളുടെ വഴിയിൽ ഓടും. ഹേ
33യഹോവേ, നിന്‍റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാന്‍ അതിനെ അവസാനത്തോളം പ്രമാണിക്കും.
34ഞാന്‍ നിന്‍റെ ന്യായപ്രമാണം കാക്കേണ്ടതിനും അതിനെ പൂര്‍ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്കു ബുദ്ധി നല്കേണമേ.
35നിന്‍റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാന്‍ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ.
36ദുരാദായത്തിലേക്കല്ല, നിന്‍റെ സാക്ഷ്യങ്ങളിലേക്കു തന്നെ. എന്‍റെ ഹൃദയം ചായുമാറാക്കേണമേ.
37വ്യാജത്തെ നോക്കാതവണ്ണം എന്‍റെ കണ്ണുകളെ തിരിച്ചു നിന്‍റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ.
38നിന്നോടുള്ള ഭക്തിയെ വര്‍ധിപ്പിക്കുന്നതായ നിന്‍റെ വചനത്തെ അടിയനു നിവര്‍ത്തിക്കേണമേ.
39ഞാന്‍ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്‍റെ വിധികള്‍ നല്ലവയല്ലോ.
40ഇതാ, ഞാന്‍ നിന്‍റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്‍റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. വൌ
41യഹോവേ, നിന്‍റെ വചനപ്രകാരം നിന്‍റെ ദയയും നിന്‍റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.
42ഞാന്‍ നിന്‍റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറവാന്‍ ഞാന്‍ പ്രാപ്തനാകും.
43ഞാന്‍ നിന്‍റെ വിധികള്‍ക്കായി കാത്തിരിക്കയാൽ സത്യത്തിന്‍റെ വചനം എന്‍റെ വായിൽനിന്നു നീക്കിക്കളയരുതേ.
44അങ്ങനെ ഞാന്‍ നിന്‍റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
45നിന്‍റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ട് ഞാന്‍ വിശാലതയിൽ നടക്കും.
46ഞാന്‍ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്‍റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
47ഞാന്‍ നിന്‍റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു.
48എനിക്കു പ്രിയമായിരിക്കുന്ന നിന്‍റെ കല്പനകളിലേക്കു ഞാന്‍ കൈകളെ ഉയര്‍ത്തുന്നു; നിന്‍റെ ചട്ടങ്ങളെ ഞാന്‍ ധ്യാനിക്കുന്നു. സയിന്‍
49നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ട് അടിയനോടുള്ള വചനത്തെ ഓര്‍ക്കേണമേ.
50നിന്‍റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്‍റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു.
51അഹങ്കാരികള്‍ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്‍റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.
52യഹോവേ, പണ്ടേയുള്ള നിന്‍റെ വിധികളെ ഓര്‍ത്തു ഞാന്‍ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു.
53നിന്‍റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാര്‍ നിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു.
54ഞാന്‍ പരദേശിയായി പാര്‍ക്കുന്ന വീട്ടിൽ നിന്‍റെ ചട്ടങ്ങള്‍ എന്‍റെ കീര്‍ത്തനം ആകുന്നു.
55യഹോവേ, രാത്രിയിൽ ഞാന്‍ തിരുനാമം ഓര്‍ക്കുന്നു; നിന്‍റെ ന്യായപ്രമാണം ഞാന്‍ ആചരിക്കുന്നു.
56ഞാന്‍ നിന്‍റെ പ്രമാണങ്ങളെ അനുസരിക്കുന്നത് എനിക്കു വിഹിതമായിരിക്കുന്നു. ഹേത്ത്
57യഹോവേ, നീ എന്‍റെ ഓഹരിയാകുന്നു; ഞാന്‍ നിന്‍റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാന്‍ പറഞ്ഞു.
58പൂര്‍ണഹൃദയത്തോടെ ഞാന്‍ നിന്‍റെ കൃപയ്ക്കായി യാചിക്കുന്നു; നിന്‍റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.
59ഞാന്‍ എന്‍റെ വഴികളെ വിചാരിച്ചു, എന്‍റെ കാലുകളെ നിന്‍റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
60നിന്‍റെ കല്പനകളെ പ്രമാണിക്കേണ്ടതിനു ഞാന്‍ താമസിയാതെ ബദ്ധപ്പെടുന്നു;
61ദുഷ്ടന്മാരുടെ പാശങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; ഞാന്‍ നിന്‍റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.
62നിന്‍റെ നീതിയുള്ള ന്യായവിധികള്‍ ഹേതുവായി നിനക്കു സ്തോത്രം ചെയ്‍വാന്‍ ഞാന്‍ അര്‍ധരാത്രിയിൽ എഴുന്നേല്ക്കും.
63നിന്നെ ഭയപ്പെടുകയും നിന്‍റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവര്‍ക്കും ഞാന്‍ കൂട്ടാളിയാകുന്നു.
64യഹോവേ, ഭൂമി നിന്‍റെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചുതരേണമേ. തേത്ത്
65യഹോവേ, തിരുവചനപ്രകാരം നീ അടിയനു നന്മ ചെയ്തിരിക്കുന്നു.
66നിന്‍റെ കല്പനകളെ ഞാന്‍ വിശ്വസിച്ചിരിക്കയാൽ എനിക്ക് നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.
67കഷ്ടതയിൽ ആകുന്നതിനു മുമ്പേ ഞാന്‍ തെറ്റിപ്പോയി; ഇപ്പോഴോ, ഞാന്‍ നിന്‍റെ വചനത്തെ പ്രമാണിക്കുന്നു.
68നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.
69അഹങ്കാരികള്‍ എന്നെക്കൊണ്ടു നുണ പറഞ്ഞുണ്ടാക്കി; ഞാനോ പൂര്‍ണഹൃദയത്തോടെ നിന്‍റെ പ്രമാണങ്ങളെ അനുസരിക്കും.
70അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു. ഞാനോ നിന്‍റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
71നിന്‍റെ ചട്ടങ്ങള്‍ പഠിപ്പാന്‍ തക്കവണ്ണം ഞാന്‍ കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി.
72ആയിരം ആയിരം പൊന്‍വെള്ളി നാണ്യത്തെക്കാള്‍ നിന്‍റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. യോദ്
73തൃക്കൈകള്‍ എന്നെ സൃഷ്‍ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്‍റെ കല്പനകളെ പഠിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.
74തിരുവചനത്തിൽ ഞാന്‍ പ്രത്യാശ വച്ചിരിക്കയാൽ നിന്‍റെ ഭക്തന്മാര്‍ എന്നെ കണ്ടു സന്തോഷിക്കുന്നു.
75യഹോവേ, നിന്‍റെ വിധികള്‍ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാന്‍ അറിയുന്നു.
76അടിയനോടുള്ള നിന്‍റെ വാഗ്ദാനപ്രകാരം നിന്‍റെ ദയ എന്‍റെ ആശ്വാസത്തിനായി ഭവിക്കുമാറാകട്ടെ.
77ഞാന്‍ ജീവിച്ചിരിക്കേണ്ടതിനു നിന്‍റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്‍റെ ന്യായപ്രമാണത്തിൽ ഞാന്‍ രസിക്കുന്നു.
78അഹങ്കാരികള്‍ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചു പോകട്ടെ; ഞാനോ നിന്‍റെ കല്പനകളെ ധ്യാനിക്കുന്നു.
79നിന്‍റെ ഭക്തന്മാരും നിന്‍റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്‍റെ അടുക്കൽ വരട്ടെ.
80ഞാന്‍ ലജ്ജിച്ചുപോകാതിരിക്കേണ്ടതിന് എന്‍റെ ഹൃദയം നിന്‍റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ. കഫ്
81ഞാന്‍ നിന്‍റെ രക്ഷയെ കാത്തു മൂര്‍ച്ഛിക്കുന്നു; നിന്‍റെ വാഗ്ദാനം ഞാന്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
82എപ്പോള്‍ നീ എന്നെ ആശ്വസിപ്പിക്കും എന്നുവച്ച് എന്‍റെ കണ്ണ് നിന്‍റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.
83പുകയത്തു വച്ച തുരുത്തിപോലെ ഞാന്‍ ആകുന്നു. എങ്കിലും നിന്‍റെ ചട്ടങ്ങളെ മറക്കുന്നില്ല.
84അടിയന്‍റെ ജീവകാലം എന്തുള്ളൂ? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോള്‍ ന്യായവിധി നടത്തും?
85നിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികള്‍ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു;
86നിന്‍റെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു; അവര്‍ എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ.
87അവര്‍ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്‍റെ പ്രമാണങ്ങളെ ഞാന്‍ ഉപേക്ഷിച്ചില്ലതാനും.
88നിന്‍റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാന്‍ നിന്‍റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും. ലാമെദ്
89യഹോവേ, നിന്‍റെ വചനം സ്വര്‍ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.
90നിന്‍റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.
91അവ ഇന്നുവരെ നിന്‍റെ നിയമപ്രകാരം നിലനില്ക്കുന്നു; സര്‍വസൃഷ്‍ടികളും നിന്‍റെ ദാസന്മാരല്ലോ.
92നിന്‍റെ ന്യായപ്രമാണം എന്‍റെ പ്രമോദം ആയിരുന്നില്ലങ്കിൽ ഞാന്‍ എന്‍റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.
93ഞാന്‍ ഒരുനാളും നിന്‍റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നത്.
94ഞാന്‍ നിനക്കുള്ളവനത്രേ; എന്നെ രക്ഷിക്കേണമേ; ഞാന്‍ നിന്‍റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.
95ദുഷ്ടന്മാര്‍ എന്നെ നശിപ്പിപ്പാന്‍ പതിയിരിക്കുന്നു; ഞാനോ നിന്‍റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.
96സകല സമ്പൂര്‍ത്തിക്കും ഞാന്‍ അവസാനം കണ്ടിരിക്കുന്നു; നിന്‍റെ കല്പനയോ അത്യന്തം വിസ്തീര്‍ണമായിരിക്കുന്നു. മേം
97നിന്‍റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ഇടവിടാതെ അത് എന്‍റെ ധ്യാനമാകുന്നു.
98നിന്‍റെ കല്പനകള്‍ എന്നെ എന്‍റെ ശത്രുക്കളെക്കാള്‍ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്‍റെ പക്കൽ ഉണ്ട്.
99നിന്‍റെ സാക്ഷ്യങ്ങള്‍ എന്‍റെ ധ്യാനമായിരിക്കകൊണ്ട് എന്‍റെ സകല ഗുരുക്കന്മാരിലും ഞാന്‍ ബുദ്ധിമാനാകുന്നു.
100നിന്‍റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാന്‍ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.
101നിന്‍റെ വചനം പ്രമാണിക്കേണ്ടതിനു ഞാന്‍ സകല ദുര്‍മാര്‍ഗത്തിൽനിന്നും കാൽ വിലക്കുന്നു.
102നീ എന്നെ ഉപദേശിച്ചിരിക്കയാൽ ഞാന്‍ നിന്‍റെ വിധികളെ വിട്ടുമാറീട്ടില്ല.
103തിരുവചനം എന്‍റെ അണ്ണാക്കിന് എത്ര മധുരം! അവ എന്‍റെ വായ്ക്ക് തേനിലും നല്ലത്.
104നിന്‍റെ പ്രമാണങ്ങളാൽ ഞാന്‍ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാന്‍ സകല വ്യാജമാര്‍ഗവും വെറുക്കുന്നു. നൂന്‍
105നിന്‍റെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു.
106നിന്‍റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാന്‍ സത്യം ചെയ്തു; അതു ഞാന്‍ നിവര്‍ത്തിക്കും.
107ഞാന്‍ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്‍റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
108യഹോവേ, എന്‍റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്‍റെ വിധികളെ എനിക്ക് ഉപദേശിച്ചു തരേണമേ.
109ഞാന്‍ പ്രാണത്യാഗം ചെയ്‍വാന്‍ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്‍റെ ന്യായപ്രമാണം ഞാന്‍ മറക്കുന്നില്ല.
110ദുഷ്ടന്മാര്‍ എനിക്കു കെണി വച്ചിരിക്കുന്നു; എന്നാലും ഞാന്‍ നിന്‍റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.
111ഞാന്‍ നിന്‍റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു.
112നിന്‍റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാന്‍ ഞാന്‍ എന്‍റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു. സാമെക്
113ഇരുമനസ്സുള്ളവരെ ഞാന്‍ വെറുക്കുന്നു; എന്നാൽ നിന്‍റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
114നീ എന്‍റെ മറവിടവും എന്‍റെ പരിചയും ആകുന്നു; ഞാന്‍ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.
115എന്‍റെ ദൈവത്തിന്‍റെ കല്പനകളെ ഞാന്‍ പ്രമാണിക്കേണ്ടതിന് ദുഷ്കര്‍മികളേ, എന്നെ വിട്ടകന്നു പോകുവിന്‍.
116ഞാന്‍ ജീവിച്ചിരിക്കേണ്ടതിനു നിന്‍റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്‍റെ പ്രത്യാശയിൽ ഞാന്‍ ലജ്ജിച്ചുപോകരുതേ.
117ഞാന്‍ രക്ഷപെടേണ്ടതിന് എന്നെ താങ്ങേണമേ; നിന്‍റെ ചട്ടങ്ങളിൽ ഞാന്‍ നിരന്തരം രസിക്കും.
118നിന്‍റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെയൊക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യര്‍ഥമാകുന്നു.
119ഭൂമിയിലെ സകല ദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ട് നിന്‍റെ സാക്ഷ്യങ്ങള്‍ എനിക്കു പ്രിയമാകുന്നു.
120നിങ്കലുള്ള ഭയംനിമിത്തം എന്‍റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്‍റെ വിധികള്‍നിമിത്തം ഞാന്‍ ഭയപ്പെടുന്നു. അയിന്‍
121ഞാന്‍ നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു; എന്‍റെ പീഡകന്മാര്‍ക്ക് എന്നെ ഏല്പിച്ചു കൊടുക്കരുതേ.
122അടിയന്‍റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികള്‍ എന്നെ പീഡിപ്പിക്കരുതേ.
123എന്‍റെ കണ്ണ് നിന്‍റെ രക്ഷയെയും നിന്‍റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.
124നിന്‍റെ ദയയ്ക്കു തക്കവണ്ണം അടിയനോടു പ്രവര്‍ത്തിച്ചു നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.
125ഞാന്‍ നിന്‍റെ ദാസന്‍ ആകുന്നു; നിന്‍റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.
126യഹോവേ, ഇതു നിനക്കു പ്രവര്‍ത്തിപ്പാനുള്ള സമയമാകുന്നു; അവര്‍ നിന്‍റെ ന്യായപ്രമാണം ദുര്‍ബലമാക്കിയിരിക്കുന്നു.
127അതുകൊണ്ട് നിന്‍റെ കല്പനകള്‍ എനിക്കു പൊന്നിലും, തങ്കത്തിലും അധികം പ്രിയമാകുന്നു.
128ആകയാൽ നിന്‍റെ സകല പ്രമാണങ്ങളും ഒത്തതെന്ന് എണ്ണി, ഞാന്‍ സകല വ്യാജമാര്‍ഗത്തെയും വെറുക്കുന്നു. പേ
129നിന്‍റെ സാക്ഷ്യങ്ങള്‍ അതിശയകരമാകയാൽ എന്‍റെ മനസ്സ് അവയെ പ്രമാണിക്കുന്നു.
130നിന്‍റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.
131നിന്‍റെ കല്പനകള്‍ക്കായി വാഞ്ഛിക്കയാൽ ഞാന്‍ എന്‍റെ വായ് തുറന്നു കിഴയ്ക്കുന്നു.
132തിരുനാമത്തെ സ്നേഹിക്കുന്നവര്‍ക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യേണമേ.
133എന്‍റെ കാലടികളെ നിന്‍റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
134മനുഷ്യന്‍റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ ഞാന്‍ നിന്‍റെ പ്രമാണങ്ങളെ അനുസരിക്കും.
135അടിയന്‍റെമേൽ നിന്‍റെ മുഖം പ്രകാശിപ്പിച്ചു നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.
136അവര്‍ നിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ട് എന്‍റെ കണ്ണിൽനിന്നു ജലനദികള്‍ ഒഴുകുന്നു. സാദെ
137യഹോവേ, നീ നീതിമാനാകുന്നു; നിന്‍റെ വിധികള്‍ നേരുള്ളവ തന്നെ.
138നീ നീതിയോടും അത്യന്ത വിശ്വസ്തതയോടുംകൂടെ നിന്‍റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.
139എന്‍റെ വൈരികള്‍ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ട് എന്‍റെ എരിവ് എന്നെ സംഹരിക്കുന്നു.
140നിന്‍റെ വചനം അതിവിശുദ്ധമാകുന്നു. അതുകൊണ്ട് അടിയന് അതു പ്രിയമാകുന്നു.
141ഞാന്‍ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാന്‍ നിന്‍റെ പ്രമാണങ്ങളെ മറക്കുന്നില്ല.
142നിന്‍റെ നീതി ശാശ്വതനീതിയും നിന്‍റെ ന്യായപ്രമാണം സത്യവുമാകുന്നു.
143കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്‍റെ കല്പനകള്‍ എന്‍റെ പ്രമോദമാകുന്നു.
144നിന്‍റെ സാക്ഷ്യങ്ങള്‍ എന്നേക്കും നീതിയുള്ളവ; ഞാന്‍ ജീവിച്ചിരിക്കേണ്ടതിന് എനിക്കു ബുദ്ധി നല്കേണമേ. കോഫ്
145ഞാന്‍ പൂര്‍ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളേണമേ; യഹോവേ, ഞാന്‍ നിന്‍റെ ചട്ടങ്ങളെ പ്രമാണിക്കും.
146ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാന്‍ നിന്‍റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.
147ഞാന്‍ ഉദയത്തിനു മുമ്പേ എഴുന്നേറ്റു പ്രാര്‍ഥിക്കുന്നു; നിന്‍റെ വചനത്തിൽ ഞാന്‍ പ്രത്യാശ വയ്ക്കുന്നു.
148തിരുവചനം ധ്യാനിക്കേണ്ടതിന് എന്‍റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.
149നിന്‍റെ ദയയ്ക്കു തക്കവണ്ണം എന്‍റെ അപേക്ഷ കേള്‍ക്കേണമേ; യഹോവേ, നിന്‍റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
150ദുഷ്ടതയെ പിന്തുടരുന്നവര്‍ സമീപിച്ചിരിക്കുന്നു; നിന്‍റെ ന്യായപ്രമാണത്തോട് അവര്‍ അകന്നിരിക്കുന്നു.
151യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്‍റെ കല്പനകളൊക്കെയും സത്യംതന്നെ.
152നിന്‍റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാന്‍ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു. രേശ്
153എന്‍റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കേണമേ; ഞാന്‍ നിന്‍റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.
154എന്‍റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്‍റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
155രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; അവര്‍ നിന്‍റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.
156യഹോവേ, നിന്‍റെ കരുണ വലിയതാകുന്നു; നിന്‍റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
157എന്നെ ഉപദ്രവിക്കുന്നവരും എന്‍റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാന്‍ നിന്‍റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
158ഞാന്‍ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവര്‍ നിന്‍റെ വചനം പ്രമാണിക്കുന്നില്ലല്ലോ.
159നിന്‍റെ പ്രമാണങ്ങള്‍ എനിക്ക് എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്‍റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ.
160നിന്‍റെ വചനത്തിന്‍റെ സാരം സത്യംതന്നെ; നിന്‍റെ നീതിയുള്ള വിധികളൊക്കെയും എന്നേക്കുമുള്ളവ. ശീന്‍
161പ്രഭുക്കന്മാര്‍ വെറുതേ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്‍റെ വചനം നിമിത്തം എന്‍റെ ഹൃദയം പേടിക്കുന്നു.
162വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാന്‍ നിന്‍റെ വചനത്തിൽ ആനന്ദിക്കുന്നു.
163ഞാന്‍ ഭോഷ്കു പകച്ചു വെറുക്കുന്നു; നിന്‍റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.
164നിന്‍റെ നീതിയുള്ള വിധികള്‍ നിമിത്തം ഞാന്‍ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
165നിന്‍റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവര്‍ക്കു മഹാസമാധാനം ഉണ്ട്; അവര്‍ക്കു വീഴ്ചയ്ക്കു സംഗതി ഏതുമില്ല.
166യഹോവേ, ഞാന്‍ നിന്‍റെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; നിന്‍റെ കല്പനകളെ ഞാന്‍ ആചരിക്കുന്നു.
167എന്‍റെ മനസ്സ് നിന്‍റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു.
168ഞാന്‍ നിന്‍റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്‍റെ വഴികളെല്ലാം നിന്‍റെ മുമ്പാകെ ഇരിക്കുന്നു. തൌ
169യഹോവേ, എന്‍റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്‍റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.
170എന്‍റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്‍റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.
171നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരുന്നതുകൊണ്ട് എന്‍റെ അധരങ്ങള്‍ സ്തുതി പൊഴിക്കട്ടെ.
172നിന്‍റെ കല്പനകളൊക്കെയും നീതിയായിരിക്കയാൽ എന്‍റെ നാവ് നിന്‍റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.
173നിന്‍റെ കല്പനകളെ ഞാന്‍ തിരഞ്ഞെടുത്തിരിക്കയാൽ നിന്‍റെ കൈ എനിക്കു തുണയായിരിക്കട്ടെ.
174യഹോവേ, ഞാന്‍ നിന്‍റെ രക്ഷയ്ക്കായി വാഞ്ഛിക്കുന്നു; നിന്‍റെ ന്യായപ്രമാണം എന്‍റെ പ്രമോദം ആകുന്നു.
175നിന്നെ സ്തുതിക്കേണ്ടതിന് എന്‍റെ പ്രാണന്‍ ജീവിച്ചിരിക്കട്ടെ; നിന്‍റെ വിധികള്‍ എനിക്കു തുണയായിരിക്കട്ടെ.
176കാണാതെപോയ ആടുപോലെ ഞാന്‍ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്‍റെ കല്പനകളെ ഞാന്‍ മറക്കുന്നില്ല.