പഴയ നിയമംMOV
1യഹോവ എന്റെ പ്രാര്‍ഥനയും യാചനകളും കേട്ടതുകൊണ്ട് ഞാന്‍ അവനെ സ്നേഹിക്കുന്നു.
2അവന് തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ട് ഞാന്‍ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും.
3മരണപാശങ്ങള്‍ എന്നെ ചുറ്റി, പാതാളവേദനകള്‍ എന്നെ പിടിച്ചു; ഞാന്‍ കഷ്ടവും സങ്കടവും അനുഭവിച്ചു.
4അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാന്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
5യഹോവ കൃപയും നീതിയും ഉള്ളവന്; നമ്മുടെ ദൈവം കരുണയുള്ളവന്‍ തന്നെ.
6യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാന്‍ എളിമപ്പെട്ടു, അവന് എന്നെ രക്ഷിച്ചു.
7എന്‍ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു.
8നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
9ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.
10ഞാന്‍ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു.
11സകല മനുഷ്യരും ഭോഷ്കു പറയുന്നു എന്നു ഞാന്‍ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.
12യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങള്‍ക്കും ഞാന്‍ അവന് എന്തു പകരം കൊടുക്കും?
13ഞാന്‍ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
14യഹോവയ്ക്കു ഞാന്‍ എന്റെ നേര്‍ച്ചകളെ അവന്റെ സകല ജനവും കാണ്‍കെ കഴിക്കും.
15തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു.
16യഹോവേ, ഞാന്‍ നിന്റെ ദാസന് ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നെ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.
17ഞാന്‍ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
18യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും
19ഞാന്‍ യഹോവയ്ക്ക് എന്റെ നേര്‍ച്ചകളെ അവന്റെ സകല ജനവും കാണ്‍കെ കഴിക്കും. യഹോവയെ സ്തുതിപ്പിന്.