പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 114

1യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിന്‍ഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽ നിന്നും പുറപ്പെട്ടപ്പോള്‍

2യെഹൂദാ അവന്‍റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്‍റെ ആധിപത്യവുമായിത്തീര്‍ന്നു.

3സമുദ്രംകണ്ട് ഓടി; യോര്‍ദ്ദാന്‍ പിന്‍വാങ്ങിപ്പോയി.

4പര്‍വതങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകള്‍ കുഞ്ഞാടുകളെപ്പോലെയുംതുള്ളി.

5സമുദ്രമേ, നീ ഓടുന്നതെന്ത്? യോര്‍ദ്ദാനേ, നീ പിന്‍വാങ്ങുന്നതെന്ത്?

6പര്‍വതങ്ങളേ; നിങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?

7ഭൂമിയേ, നീ കര്‍ത്താവിന്‍റെ സന്നിധിയിൽ, യാക്കോബിന്‍ദൈവത്തിന്‍റെ സന്നിധിയിൽ വിറയ്ക്ക.

8അവന്‍ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.