പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 113

1യഹോവയെ സ്തുതിപ്പിന്‍; യഹോവയുടെ ദാസന്മാരേ, സ്തുതിപ്പിന്‍; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍.

2യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നെ.

3സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.

4യഹോവ സകല ജാതികള്‍ക്കും മീതെയും അവന്‍റെ മഹത്ത്വം ആകാശത്തിനു മീതെയും ഉയര്‍ന്നിരിക്കുന്നു.

5ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവയ്ക്ക് സദൃശന്‍ ആരുള്ളൂ?

6ആകാശത്തിലും ഭൂമിയിലും ഉള്ളവ അവന്‍ കുനിഞ്ഞുനോക്കുന്നു.

7അവന്‍ എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയര്‍ത്തുകയും ചെയ്തു;

8പ്രഭുക്കന്മാരോടുകൂടെ, തന്‍റെ ജനത്തിന്‍റെ പ്രഭുക്കന്മാരോടുകൂടെ തന്നെ ഇരുത്തുന്നു.

9അവന്‍ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു. യഹോവയെ സ്തുതിപ്പിന്‍.