പഴയ നിയമംMOV
1യഹോവയെ സ്തുതിപ്പിന്‍. ഞാന്‍ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂര്‍ണഹൃദയത്തോടെ യഹോവയ്ക്ക് സ്തോത്രം ചെയ്യും.
2യഹോവയുടെ പ്രവൃത്തികള്‍ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.
3അവന്‍റെ പ്രവൃത്തി മഹത്ത്വവും തേജസ്സും ഉള്ളത്; അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു.
4അവന്‍ തന്‍റെ അദ്ഭുതങ്ങള്‍ക്ക് ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവന്‍ തന്നെ.
5തന്‍റെ ഭക്തന്മാര്‍ക്ക് അവന്‍ ആഹാരം കൊടുക്കുന്നു; അവന്‍ തന്‍റെ നിയമത്തെ എന്നേക്കും ഓര്‍ക്കുന്നു.
6ജാതികളുടെ അവകാശം അവന്‍ സ്വജനത്തിനു കൊടുത്തതിൽ തന്‍റെ പ്രവൃത്തികളുടെ ശക്തി അവര്‍ക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.
7അവന്‍റെ കൈകളുടെ പ്രവൃത്തികള്‍ സത്യവും ന്യായവും ആകുന്നു;
8അവന്‍റെ പ്രമാണങ്ങള്‍ എല്ലാം വിശ്വാസ്യം തന്നെ.
9അവ എന്നന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
10അവന്‍ തന്‍റെ ജനത്തിന് വീണ്ടെടുപ്പ് അയച്ചു, തന്‍റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്‍റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു;
11യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവര്‍ക്കും നല്ല ബുദ്ധി ഉണ്ട്; അവന്‍റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.