പഴയ നിയമംMOV
1ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവ എന്‍റെ കര്‍ത്താവിനോട് അരുളിച്ചെയ്യുന്നത്: ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്ക.
2നിന്‍റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്‍റെ ശത്രുക്കളുടെ മധ്യേ വാഴുക.
3നിന്‍റെ സേനാദിവസത്തിൽ നിന്‍റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധവസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്‍റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.
4നീ മല്ക്കീസേദെക്കിന്‍റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതന്‍ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
5നിന്‍റെ വലത്തുഭാഗത്തിരിക്കുന്ന കര്‍ത്താവ് തന്‍റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകര്‍ത്തുകളയും.
6അവന്‍ ജാതികളുടെ ഇടയിൽ ന്യായം വിധിക്കും; അവന്‍ എല്ലാടവും ശവങ്ങള്‍കൊണ്ടു നിറയ്ക്കും; അവന്‍ വിസ്താരമായ ദേശത്തിന്‍റെ തലവനെ തകര്‍ത്തുകളയും.
7അവന്‍ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ട് അവന്‍ തല ഉയര്‍ത്തും.