പഴയ നിയമംMOV
1ഒരു ഗീതം; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാന്‍ പാടും; എന്‍റെ മനംകൊണ്ട് ഞാന്‍ കീര്‍ത്തനം പാടും.
2വീണയും കിന്നരവുമായുള്ളോവേ, ഉണരുവിന്‍; ഞാന്‍ അതികാലത്തെ ഉണരും.
3യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാന്‍ നിനക്ക് സ്തോത്രം ചെയ്യും; ജാതികളുടെ മധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം പാടും.
4നിന്‍റെ ദയ ആകാശത്തിനുമീതെ വലുതാകുന്നു; നിന്‍റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
5ദൈവമേ, നീ ആകാശത്തിനുമീതെ ഉയര്‍ന്നിരിക്കേണമേ; നിന്‍റെ മഹത്ത്വം സര്‍വഭൂമിക്കും മീതെ തന്നെ.
6നിനക്കു പ്രിയമുള്ളവര്‍ വിടുവിക്കപ്പെടേണ്ടതിനു നിന്‍റെ വലംകൈകൊണ്ടു രക്ഷിച്ചു ഞങ്ങള്‍ക്ക് ഉത്തരമരുളേണമേ.
7ദൈവം തന്‍റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ട് ഞാന്‍ ആനന്ദിക്കും; ഞാന്‍ ശെഖേമിനെ വിഭാഗിച്ചു സുക്കോത്തുതാഴ്വരയെ അളക്കും.
8ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്‍റെ തലക്കോരികയും യെഹൂദാ എന്‍റെ ചെങ്കോലും ആകുന്നു.
9മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക; എദോമിന്മേൽ ഞാന്‍ എന്‍റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശത്തിന്മേൽ ഞാന്‍ ജയഘോഷം കൊള്ളും.
10ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും? എദോമിലേക്ക് എന്നെ ആര്‍ വഴിനടത്തും?
11ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.
12വൈരിയുടെ നേരേ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്‍റെ സഹായം വ്യര്‍ഥമല്ലോ.
13ദൈവത്താൽ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.