പഴയ നിയമംMOV
1ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ഞാന്‍ ദയയെയും ന്യായത്തെയുംകുറിച്ചു പാടും; യഹോവേ, ഞാന്‍ നിനക്കു കീര്‍ത്തനം പാടും.
2ഞാന്‍ നിഷ്കളങ്കമാര്‍ഗത്തിൽ ശ്രദ്ധവയ്ക്കും; എപ്പോള്‍ നീ എന്‍റെ അടുക്കൽ വരും? ഞാന്‍ എന്‍റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
3ഞാന്‍ ഒരു നീചകാര്യം എന്‍റെ കണ്ണിനു മുമ്പിൽ വയ്ക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാന്‍ വെറുക്കുന്നു; അത് എന്നോടു ചേര്‍ന്നു പറ്റുകയില്ല.
4വക്രഹൃദയം എന്നോട് അകന്നിരിക്കും; ദുഷ്ടതയെ ഞാന്‍ അറികയില്ല.
5കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാന്‍ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാന്‍ സഹിക്കയില്ല.
6ദേശത്തിലെ വിശ്വസ്തന്മാര്‍ എന്നോടുകൂടെ വസിക്കേണ്ടതിന് എന്‍റെ ദൃഷ്‍ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാര്‍ഗത്തിൽ നടക്കുന്നവന്‍ എന്നെ ശുശ്രൂഷിക്കും.
7വഞ്ചന ചെയ്യുന്നവന്‍ എന്‍റെ വീട്ടിൽ വസിക്കയില്ല; ഭോഷ്കു പറയുന്നവന്‍ എന്‍റെ മുമ്പിൽ ഉറച്ചുനില്ക്കയില്ല.
8യഹോവയുടെ നഗരത്തിൽനിന്നു സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന് ദേശത്തിലെ ദുഷ്ടന്മാരെയൊക്കെയും ഞാന്‍ രാവിലെതോറും നശിപ്പിക്കും.