പഴയ നിയമംMOV
1ഒരു സ്തോത്രസങ്കീര്‍ത്തനം. [1] സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്ക് ആര്‍പ്പിടുവിന്‍.
2സന്തോഷത്തോടെ യഹോവയെ സേവിപ്പിന്‍; സംഗീതത്തോടെ അവന്‍റെ സന്നിധിയിൽ വരുവിന്‍.
3യഹോവ തന്നെ ദൈവം എന്നറിവിന്‍; അവന്‍ നമ്മെ ഉണ്ടാക്കി; നാം അവനുള്ളവര്‍ ആകുന്നു; അവന്‍റെ ജനവും അവന്‍ മേയിക്കുന്ന ആടുകളും തന്നെ.
4അവന്‍റെ വാതിലുകളിൽ സ്തോത്രത്തോടും അവന്‍റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിന്‍; അവനു സ്തോത്രം ചെയ്ത് അവന്‍റെ നാമത്തെ വാഴ്ത്തുവിന്‍.
5യഹോവ നല്ലവനല്ലോ, അവന്‍റെ ദയ എന്നേക്കുമുള്ളത്; അവന്‍റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.