പഴയ നിയമംMOV
1മക്കളേ, അപ്പന്‍റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിനു ശ്രദ്ധിപ്പിന്‍.
2ഞാന്‍ നിങ്ങള്‍ക്കു സൽബുദ്ധി ഉപദേശിച്ചു തരുന്നു; എന്‍റെ ഉപദേശം നിങ്ങള്‍ ഉപേക്ഷിക്കരുത്.
3ഞാന്‍ എന്‍റെ അപ്പനു മകനും എന്‍റെ അമ്മയ്ക്ക് ഓമനയും ഏക പുത്രനും ആയിരുന്നു;
4അവന്‍ എന്നെ പഠിപ്പിച്ച് എന്നോടു പറഞ്ഞത്: എന്‍റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്‍ക; എന്‍റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
5ജ്ഞാനം സമ്പാദിക്ക; വിവേകം നേടുക; മറക്കരുത്; എന്‍റെ വചനങ്ങളെ വിട്ടുമാറുകയുമരുത്.
6അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; അതിൽ പ്രിയം വയ്ക്കുക; അത് നിന്നെ സൂക്ഷിക്കും.
7ജ്ഞാനം തന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്‍റെ സകല സമ്പാദ്യത്താലും വിവേകം നേടുക.
8അതിനെ ഉയര്‍ത്തുക; അതു നിന്നെ ഉയര്‍ത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.
9അതു നിന്‍റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്ത്വകിരീടം ചൂടിക്കും.
10മകനേ കേട്ട് എന്‍റെ വചനങ്ങളെ കൈക്കൊള്‍ക; എന്നാൽ നിനക്ക് ദീര്‍ഘായുസ്സുണ്ടാകും.
11ജ്ഞാനത്തിന്‍റെ മാര്‍ഗം ഞാന്‍ നിന്നെ ഉപദേശിക്കുന്നു: നേരേയുള്ള പാതയിൽ ഞാന്‍ നിന്നെ നടത്തുന്നു.
12നടക്കുമ്പോള്‍ നിന്‍റെ കാലടിക്ക് ഇടുക്കം വരികയില്ല; ഓടുമ്പോള്‍ നീ ഇടറുകയുമില്ല.
13പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുത്; അതിനെ കാത്തുകൊള്‍ക, അതു നിന്‍റെ ജീവനല്ലോ.
14ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; ദുര്‍ജനത്തിന്‍റെ വഴിയിൽ നടക്കയുമരുത്;
15അതിനോട് അകന്നു നില്ക്ക; അതിൽ നടക്കരുത്; അത് വിട്ടുമാറി കടന്നുപോക.
16അവര്‍ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവര്‍ക്ക് ഉറക്കം വരികയില്ല.
17ദുഷ്ടതയുടെ ആഹാരംകൊണ്ട് അവര്‍ ഉപജീവിക്കുന്നു; ബലാൽക്കാരത്തിന്‍റെ വീഞ്ഞ് അവര്‍ പാനം ചെയ്യുന്നു.
18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.
19ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെ ആകുന്നു; ഏതിങ്കൽ തട്ടിവീഴും എന്ന് അവര്‍ അറിയുന്നില്ല.
20മകനേ, എന്‍റെ വചനങ്ങള്‍ക്കു ശ്രദ്ധ തരിക; എന്‍റെ മൊഴികള്‍ക്കു നിന്‍റെ ചെവി ചായിക്ക.
21അവ നിന്‍റെ ദൃഷ്‍ടിയിൽനിന്നു മാറിപ്പോകരുത്; നിന്‍റെ ഹൃദയത്തിന്‍റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.
22അവയെ കിട്ടുന്നവര്‍ക്ക് അവ ജീവനും അവരുടെ സര്‍വദേഹത്തിനും സൗഖ്യവും ആകുന്നു.
23സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊള്‍ക; ജീവന്‍റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്.
24വായുടെ വക്രത നിങ്കൽനിന്ന് നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്ന് അകറ്റുക.
25നിന്‍റെ കണ്ണ് നേരേ നോക്കട്ടെ; നിന്‍റെ കണ്ണിമ ചൊവ്വേ മുമ്പോട്ടു മിഴിക്കട്ടെ.
26നിന്‍റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്‍റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
27ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്; നിന്‍റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.