പഴയ നിയമംMOV
1മകനേ, എന്‍റെ ഉപദേശം മറക്കരുത്; നിന്‍റെ ഹൃദയം എന്‍റെ കല്പനകളെ കാത്തുകൊള്ളട്ടെ.
2അവ ദീര്‍ഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വര്‍ധിപ്പിച്ചുതരും.
3ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; അവയെ നിന്‍റെ കഴുത്തിൽ കെട്ടിക്കൊള്‍ക; നിന്‍റെ ഹൃദയത്തിന്‍റെ പലകയിൽ എഴുതിക്കൊള്‍ക.
4അങ്ങനെ നീ ദൈവത്തിനും മനുഷ്യര്‍ക്കും ബോധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.
5പൂര്‍ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്.
6നിന്‍റെ എല്ലാവഴികളിലും അവനെ നിനച്ചുകൊള്‍ക; അവന്‍ നിന്‍റെ പാതകളെ നേരേയാക്കും;
7നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക.
8അതു നിന്‍റെ നാഭിക്ക് ആരോഗ്യവും അസ്ഥികള്‍ക്കു തണുപ്പും ആയിരിക്കും.
9യഹോവയെ നിന്‍റെ ധനംകൊണ്ടും എല്ലാ വിളവിന്‍റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്ക.
10അങ്ങനെ നിന്‍റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്‍റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.
11മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്; അവന്‍റെ ശാസനയിങ്കൽ മുഷികയും അരുത്.
12അപ്പന്‍ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
13ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാന്‍.
14അതിന്‍റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്‍റെ ലാഭം തങ്കത്തിലും നല്ലത്.
15അതു മുത്തുകളിലും വിലയേറിയത്; നിന്‍റെ മനോഹരവസ്തുക്കള്‍ ഒന്നും അതിനു തുല്യമാകയില്ല.
16അതിന്‍റെ വലംകൈയിൽ ദീര്‍ഘായുസ്സും ഇടംകൈയിൽ ധനവും മാനവും ഇരിക്കുന്നു.
17അതിന്‍റെ വഴികള്‍ ഇമ്പമുള്ള വഴികളും അതിന്‍റെ പാതകളെല്ലാം സമാധാനവും ആകുന്നു.
18അതിനെ പിടിച്ചുകൊള്ളുന്നവര്‍ക്ക് അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
19ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവന്‍ ആകാശത്തെ ഉറപ്പിച്ചു.
20അവന്‍റെ പരിജ്ഞാനത്താൽ ആഴങ്ങള്‍ പിളര്‍ന്നു; മേഘങ്ങള്‍ മഞ്ഞു പൊഴിക്കുന്നു.
21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്‍ക; അവ നിന്‍റെ ദൃഷ്‍ടിയിൽനിന്നു മാറിപ്പോകരുത്.
22അവ നിനക്കു ജീവനും നിന്‍റെ കഴുത്തിന് അലങ്കാരവും ആയിരിക്കും.
23അങ്ങനെ നീ നിര്‍ഭയമായി വഴിയിൽ നടക്കും; നിന്‍റെ കാൽ ഇടറുകയുമില്ല.
24നീ കിടപ്പാന്‍ പോകുമ്പോള്‍ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോള്‍ നിന്‍റെ ഉറക്കം സുഖകരമായിരിക്കും.
25പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാര്‍ക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.
26യഹോവ നിന്‍റെ ആശ്രയമായിരിക്കും; അവന്‍ നിന്‍റെ കാൽ കുടുങ്ങാതവണ്ണം കാക്കും.
27നന്മ ചെയ്‍വാന്‍ നിനക്കു പ്രാപ്തിയുള്ളപ്പോള്‍ അതിനു യോഗ്യന്മാരായിരിക്കുന്നവര്‍ക്കു ചെയ്യാതിരിക്കരുത്.
28നിന്‍റെ കൈയിൽ ഉള്ളപ്പോള്‍ കൂട്ടുകാരനോട്: പോയിവരിക, നാളെത്തരാം എന്നു പറയരുത്.
29കൂട്ടുകാരന്‍ സമീപേ നിര്‍ഭയം വസിക്കുമ്പോള്‍, അവന്‍റെ നേരേ ദോഷം നിരൂപിക്കരുത്.
30നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് നീ വെറുതെ ശണ്ഠയിടരുത്.
31സാഹസക്കാരനോടു നീ അസൂയപ്പെടരുത്; അവന്‍റെ വഴികള്‍ ഒന്നും തിരഞ്ഞെടുക്കയുമരുത്.
32വക്രതയുള്ളവന്‍ യഹോവയ്ക്കു വെറുപ്പാകുന്നു; നീതിമാന്മാര്‍ക്കോ അവന്‍റെ സഖ്യത ഉണ്ട്.
33യഹോവയുടെ ശാപം ദുഷ്ടന്‍റെ വീട്ടിൽ ഉണ്ട്; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവന്‍ അനുഗ്രഹിക്കുന്നു.
34പരിഹാസികളെ അവന്‍ പരിഹസിക്കുന്നു; എളിയവര്‍ക്കോ അവന്‍ കൃപ നല്കുന്നു.
35ജ്ഞാനികള്‍ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയര്‍ച്ചയോ അപമാനം തന്നെ.