പഴയ നിയമംMOV
1ജ്ഞാനമുള്ള മകന്‍ അപ്പന്‍റെ പ്രബോധനാഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.
2തന്‍റെ വായുടെ ഫലത്താൽ മനുഷ്യന്‍ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ.
3വായെ കാത്തുകൊള്ളുന്നവന്‍ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളര്‍ക്കുന്നവനോ നാശം ഭവിക്കും.
4മടിയന്‍ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണനോ പുഷ്‍ടിയുണ്ടാകും.
5നീതിമാന്‍ ഭോഷ്ക് വെറുക്കുന്നു; ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു.
6നീതി സന്മാര്‍ഗിയെ കാക്കുന്നു; ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു.
7ഒന്നും ഇല്ലാഞ്ഞിട്ടും ധനികന്‍ എന്നു നടിക്കുന്നവന്‍ ഉണ്ട്; വളരെ ധനം ഉണ്ടായിട്ടും ദരിദ്രന്‍ എന്നു നടിക്കുന്നവനും ഉണ്ട്;
8മനുഷ്യന്‍റെ ജീവനു മറുവില അവന്‍റെ സമ്പത്തു തന്നെ; ദരിദ്രനോ ഭീഷണിപോലും കേള്‍ക്കേണ്ടിവരുന്നില്ല.
9നീതിമാന്‍റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.
10അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേള്‍ക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ട്;
11അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞുപോകും; അധ്വാനിച്ചു സമ്പാദിക്കുന്നവനോ വര്‍ധിച്ചു വര്‍ധിച്ചു വരും.
12ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.
13വചനത്തെ നിന്ദിക്കുന്നവന്‍ അതിന് ഉത്തരവാദി. കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു.
14ജ്ഞാനിയുടെ ഉപദേശം ജീവന്‍റെ ഉറവാകുന്നു; അതിനാൽ മരണത്തിന്‍റെ കെണികളെ ഒഴിഞ്ഞുപോകും.
15സൽബുദ്ധിയാൽ രഞ്ജനയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുര്‍ഘടം.
16സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവര്‍ത്തിക്കുന്നു; ഭോഷനോ തന്‍റെ ഭോഷത്തം വിടര്‍ത്തിക്കാണിക്കുന്നു.
17ദുഷ്ടദൂതന്‍ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.
18പ്രബോധനം ത്യജിക്കുന്നവനു ദാരിദ്ര്യവും ലജ്ജയും വരും. ശാസന കൂട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും.
19ഇച്ഛാനിവൃത്തി മനസ്സിനു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാര്‍ക്കു വെറുപ്പ്.
20ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.
21ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാര്‍ക്കോ നന്മ പ്രതിഫലമായി വരും.
22ഗുണവാന്‍ മക്കളുടെ മക്കള്‍ക്ക് അവകാശം വച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാനുവേണ്ടി സംഗ്രഹിക്കപ്പെടുന്നു.
23സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ട്.
24വടി ഉപയോഗിക്കാത്തവന്‍ തന്‍റെ മകനെ പകയ്ക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.
25നീതിമാന്‍ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.