പഴയ നിയമംMOV
1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
2യിസ്രായേൽമക്കളിൽ ഓരോരുത്തന് താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവര്‍ പാളയമിറങ്ങേണം.
3യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി കിഴക്കു സൂര്യോദയത്തിനു നേരേ പാളയമിറങ്ങേണം; യെഹൂദായുടെ മക്കള്‍ക്ക് അമ്മീനാദാബിന്റെ മകന് നഹശോന്‍ പ്രഭു ആയിരിക്കേണം.
4അവന്റെ ഗണം ആകെ എഴുപത്തിനാലായിരത്തിഅറുനൂറു പേര്.
5അവന്റെ അരികെ യിസ്സാഖാര്‍ഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കള്‍ക്കു സൂവാരിന്റെ മകന് നെഥനയേൽ പ്രഭു ആയിരിക്കേണം.
6അവന്റെ ഗണം ആകെ അമ്പത്തിനാലായിരത്തിനാനൂറു പേര്.
7പിന്നെ സെബൂലൂന്‍ഗോത്രം; സെബൂലൂന്റെ മക്കള്‍ക്കു ഹേലോന്റെ മകന് എലീയാബ് പ്രഭു ആയിരിക്കേണം.
8അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തിനാനൂറു പേര്.
9യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവര്‍ ആകെ ലക്ഷത്തെണ്പത്താറായിരത്തിനാനൂറു പേര്. ഇവര്‍ ആദ്യം പുറപ്പെടേണം.
10രൂബേന്‍പാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കള്‍ക്കു ശെദേയൂരിന്റെ മകന് എലീസൂര്‍ പ്രഭു ആയിരിക്കേണം.
11അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേര്.
12അവന്റെ അരികെ ശിമെയോന്‍ഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കള്‍ക്കു സൂരീശദ്ദായിയുടെ മകന് ശെലൂമീയേൽ പ്രഭു ആയിരിക്കേണം.
13അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തിമുന്നൂറു പേര്.
14പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കള്‍ക്കു രെയൂവേലിന്റെ മകന് എലീയാസാഫ് പ്രഭു ആയിരിക്കേണം.
15അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തിഅറുനൂറ്റമ്പതു പേര്.
16രൂബേന്പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേര്. അവര്‍ രണ്ടാമതായി പുറപ്പെടേണം.
17പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യേണം; അവര്‍ പാളയമിറങ്ങുന്നതുപോലെ തന്നെ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.
18എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി പടിഞ്ഞാറേ ഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കള്‍ക്ക് അമ്മീഹൂദിന്റെ മകന് എലീശാമാ പ്രഭു ആയിരിക്കേണം.
19അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേര്.
20അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കള്‍ക്കു പെദാസൂരിന്റെ മകന് ഗമലീയേൽ പ്രഭു ആയിരിക്കേണം.
21അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തി ഇരുനൂറു പേര്.
22പിന്നെ ബെന്യാമീന്‍ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കള്‍ക്കു ഗിദെയോനിയുടെ മകന് അബീദാന്‍ പ്രഭു ആയിരിക്കേണം.
23അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തിനാനൂറു പേര്.
24എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേര്. അവര്‍ മൂന്നാമതായി പുറപ്പെടേണം.
25ദാന്‍പാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി വടക്കേഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കള്‍ക്ക് അമ്മീശദ്ദായിയുടെ മകന് അഹീയേസര്‍ പ്രഭു ആയിരിക്കേണം.
26അവന്റെ ഗണം ആകെ അറുപത്തീരായിരത്തി എഴുനൂറു പേര്.
27അവന്റെ അരികെ ആശേര്‍ഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കള്‍ക്ക് ഒക്രാന്റെ മകന് പഗീയേൽ പ്രഭു ആയിരിക്കേണം.
28അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേര്.
29പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കള്‍ക്ക് ഏനാന്റെ മകന് അഹീര പ്രഭു ആയിരിക്കേണം.
30അവന്റെ ഗണം ആകെ അമ്പത്തിമൂവായിരത്തിനാനൂറു പേര്.
31ദാന്‍പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തി അറുനൂറു പേര്. അവര്‍ തങ്ങളുടെ കൊടികളോടുകൂടെ ഒടുവിൽ പുറപ്പെടേണം.
32യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവര്‍ ഇവര്‍ തന്നെ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവര്‍ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേര് ആയിരുന്നു.
33എന്നാൽ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല.
34യഹോവ മോശെയോട് കല്പിച്ചതുപോലെയൊക്കെയും യിസ്രായേൽമക്കള്‍ ചെയ്തു; അങ്ങനെതന്നെ അവര്‍ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെതന്നെ അവര്‍ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.