പഴയ നിയമംMOV

സംഖ്യാപുസ്തകം 26

1ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്‍റെ മകന്‍ എലെയാസാരിനോടും:

2യിസ്രായേൽമക്കളുടെ സര്‍വസഭയെയും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രംഗോത്രമായി എണ്ണി തുക എടുപ്പിന്‍ എന്നു കല്പിച്ചു.

3അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്‍റെ സമീപത്തു യോര്‍ദ്ദാനരികെയുള്ള മോവാബ്സമഭൂമിയിൽവച്ച് അവരോട്:

4യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരുടെ തുകയെടുപ്പിന്‍ എന്നു പറഞ്ഞു.

5യിസ്രായേലിന്‍റെ ആദ്യജാതന്‍ രൂബേന്‍; രൂബേന്‍റെ പുത്രന്മാര്‍: ഹനോക്കിൽനിന്നു ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്നു പല്ലൂവ്യകുടുംബം;

6ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; കര്‍മ്മിയിൽനിന്നു കര്‍മ്മ്യകുടുംബം.

7ഇവയാകുന്നു രൂബേന്യകുടുംബങ്ങള്‍; അവരിൽ എണ്ണപ്പെട്ടവര്‍ നാല്പത്തിമൂവായിരത്തി എഴുനൂറ്റിമുപ്പത് പേര്‍.

8പല്ലൂവിന്‍റെ പുത്രന്മാര്‍: എലീയാബ്.

9എലീയാബിന്‍റെ പുത്രന്മാര്‍: നെമൂവേൽ, ദാഥാന്‍, അബീരാം. യഹോവയ്ക്കു വിരോധമായി കലഹിച്ചപ്പോള്‍ കോരഹിന്‍റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘസദസ്യന്മാരായ ദാഥാനും അബീരാമും ഇവര്‍തന്നെ;

10ഭൂമി വായ് തുറന്ന് അവരെയും കോരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവര്‍ ഒരു അടയാളമായിത്തീര്‍ന്നു.

11എന്നാൽ കോരഹിന്‍റെ പുത്രന്മാര്‍ മരിച്ചില്ല.

12ശിമെയോന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: നെമൂവേലിൽനിന്നു നെമൂവേല്യകുടുംബം; യാമീനിൽനിന്നു യാമീന്യകുടുംബം; യാഖീനിൽനിന്നു യാഖീന്യകുടുംബം;

13സേരഹിൽനിന്നു സേരഹ്യകുടുംബം; ശാവൂലിൽനിന്നു ശാവൂല്യകുടുംബം.

14ശിമെയോന്യകുടുംബങ്ങളായ ഇവര്‍ ഇരുപത്തീരായിരത്തി ഇരുനൂറു പേര്‍.

15ഗാദിന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: സെഫോനിൽനിന്നു സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്നു ഹഗ്ഗീയകുടുംബം;

16ശൂനിയിൽനിന്നു ശൂനീയകുടുംബം; ഒസ്നിയിൽനിന്ന് ഒസ്നീയകുടുംബം; ഏരിയിൽനിന്ന് ഏര്യകുടുംബം;

17അരോദിൽനിന്ന് അരോദ്യകുടുംബം; അരേലിയിൽനിന്ന് അരേല്യകുടുംബം.

18അവരിൽ എണ്ണപ്പെട്ടവരായി ഗാദ്പുത്രന്മാരുടെ കുടുംബങ്ങളായ ഇവര്‍ നാല്പതിനായിരത്തഞ്ഞൂറു പേര്‍.

19യെഹൂദായുടെ പുത്രന്മാര്‍ ഏരും ഓനാനും ആയിരുന്നു; ഏരും ഓനാനും കനാന്‍ദേശത്തുവച്ചു മരിച്ചുപോയി.

20യെഹൂദായുടെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: ശേലായിൽനിന്ന് ശേലാന്യകുടുംബം; ഫേരെസിൽനിന്ന് ഫേരെസ്യകുടുംബം; സേരഹിൽനിന്നു സേരഹ്യകുടുംബം.

21ഫേരെസിന്‍റെ പുത്രന്മാര്‍: ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്നു ഹാമൂല്യകുടുംബം.

22അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവര്‍ എഴുപത്താറായിരത്തഞ്ഞൂറു പേര്‍.

23യിസ്സാഖാരിന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: തോലാവിൽനിന്നു തോലാവ്യകുടുംബം; പൂവയിൽനിന്നു പൂവ്യകുടുംബം;

24യാശൂബിൽനിന്നു യാശൂബ്യകുടുംബം; ശിമ്രോനിൽനിന്നു ശിമ്രോന്യകുടുംബം.

25അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാര്‍ കുടുംബങ്ങളായ ഇവര്‍ അറുപത്തിനാലായിരത്തി മുന്നൂറു പേര്‍.

26സെബൂലൂന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: സേരെദിൽനിന്ന് സേരെദ്യകുടുംബം; ഏലോനിൽനിന്നു ഏലോന്യകുടുംബം; യഹ്ലേലിൽനിന്ന് യഹ്ലേല്യകുടുംബം.

27അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവര്‍ അറുപതിനായിരത്തഞ്ഞൂറു പേര്‍.

28യോസേഫിന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: മനശ്ശെയും എഫ്രയീമും.

29മനശ്ശെയുടെ പുത്രന്മാര്‍: മാഖീരിൽനിന്നു മാഖീര്യകുടുംബം; മാഖീര്‍ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദിൽനിന്നു ഗിലെയാദ്യകുടുംബം.

30ഗിലെയാദിന്‍റെ പുത്രന്മാര്‍ ആരെന്നാൽ: ഈയേസെരിൽനിന്ന് ഈയേസെര്യകുടുംബം; ഹേലെക്കിൽനിന്നു ഹേലെക്ക്യകുടുംബം.

31അസ്രീയേലിൽനിന്ന് അസ്രീയേല്യകുടുംബം; ശെഖേമിൽനിന്നു ശെഖേമ്യകുടുംബം.

32ശെമീദാവിൽനിന്നു ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്നു ഹേഫെര്യകുടുംബം.

33ഹേഫെരിന്‍റെ മകനായ സെലോഫഹാദിനു പുത്രിമാര്‍ അല്ലാതെ പുത്രന്മാര്‍ ഉണ്ടായില്ല; സെലോഫഹാദിന്‍റെ പുത്രിമാര്‍ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിര്‍സ്സാ എന്നിവരായിരുന്നു.

34അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവര്‍ അമ്പത്തീരായിരത്തി എഴുനൂറു പേര്‍.

35എഫ്രയീമിന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഥേലഹിൽനിന്നു ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്നു ബേഖെര്യകുടുംബം;

36തഹനിൽനിന്നു തഹന്യകുടുംബം, ശൂഥേലഹിന്‍റെ പുത്രന്മാര്‍ ആരെന്നാൽ: ഏരാനിൽനിന്ന് ഏരാന്യകുടുംബം.

37അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവര്‍ മുപ്പത്തീരായിരത്തഞ്ഞൂറു പേര്‍. ഇവര്‍ കുടുംബംകുടുംബമായി യോസേഫിന്‍റെ പുത്രന്മാര്‍.

38ബെന്യാമീന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: ബേലയിൽനിന്നു ബേലാവ്യകുടുംബം; അസ്ബേലിൽനിന്ന് അസ്ബേല്യകുടുംബം; അഹീരാമിൽനിന്ന് അഹീരാമ്യകുടുംബം;

39ശെഫൂമിൽനിന്ന് ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്ന് ഹൂഫാമ്യകുടുംബം.

40ബേലിയുടെ പുത്രന്മാര്‍ അര്‍ദ്ദും നാമാനും ആയിരുന്നു; അര്‍ദ്ദിൽനിന്ന് അര്‍ദ്ദ്യകുടുംബം; നാമാനിൽനിന്നു നാമാന്യകുടുംബം.

41ഇവര്‍ കുടുംബംകുടുംബമായി ബെന്യാമീന്‍റെ പുത്രന്മാര്‍; അവരിൽ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തി അറുനൂറുപേര്‍.

42ദാന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഹാമിൽനിന്നു ശൂഹാമ്യകുടുംബം; ഇവര്‍ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങള്‍ ആകുന്നു.

43ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവര്‍ എല്ലാംകൂടി അറുപത്തിനാലായിരത്തി നാനൂറു പേര്‍.

44ആശേരിന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വിയിൽനിന്നു യിശ്‍വയകുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം.

45ബെരീയാവിന്‍റെ പുത്രന്മാരുടെ കുടുംബങ്ങള്‍ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെര്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം.

46ആശേരിന്‍റെ പുത്രിക്കു സാറാ എന്നു പേര്‍.

47ഇവര്‍ ആശേര്‍പുത്രന്മാരുടെ കുടുംബങ്ങള്‍. അവരിൽ എണ്ണപ്പെട്ടവര്‍ അമ്പത്തിമൂവായിരത്തി നാനൂറു പേര്‍.

48നഫ്താലിയുടെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: യഹ്സേലിൽനിന്നു യഹ്സേല്യകുടുംബം; ഗൂനിയിൽനിന്നു ഗൂന്യകുടുംബം.

49യേസെരിൽനിന്നു യേസെര്യകുടുംബം; ശില്ലേമിൽനിന്നു ശില്ലേമ്യകുടുംബം.

50ഇവര്‍ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങള്‍ ആകുന്നു; അവരിൽ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തി നാനൂറു പേര്‍.

51യിസ്രായേൽമക്കളിൽ എണ്ണപ്പെട്ട ഇവര്‍ ആറുലക്ഷത്തോരായിരത്തി എഴുനൂറ്റിമുപ്പതു പേര്‍.

52പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:

53ഇവര്‍ക്ക് ആളെണ്ണത്തിന് ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചുകൊടുക്കേണം.

54ആളേറെയുള്ളവര്‍ക്ക് അവകാശം ഏറെയും ആള്‍ കുറവുള്ളവര്‍ക്ക് അവകാശം കുറച്ചും കൊടുക്കേണം; ഓരോരുത്തന് അവനവന്‍റെ ആളെണ്ണത്തിന് ഒത്തവണ്ണം അവകാശം കൊടുക്കേണം.

55ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്‍റെ പേരിനൊത്തവണ്ണം അവര്‍ക്ക് അവകാശം ലഭിക്കേണം.

56ആള്‍ ഏറെയുള്ളവര്‍ക്കും കുറെയുള്ളവര്‍ക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.

57ലേവ്യരിൽ എണ്ണപ്പെട്ടവര്‍ കുടുംബംകുടുംബമായി ആരെന്നാൽ: ഗേര്‍ശോനിൽനിന്നു ഗേര്‍ശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാര്യകുടുംബം.

58ലേവ്യകുടുംബങ്ങള്‍ ആവിത്: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.

59അമ്രാമിന്‍റെ ഭാര്യക്കു യോഖേബേദ് എന്നു പേര്‍; അവള്‍ മിസ്രയീംദേശത്തുവച്ചു ലേവിക്കു ജനിച്ച മകള്‍; അവള്‍ അമ്രാമിന് അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു.

60അഹരോന് നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവര്‍ ജനിച്ചു.

61എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി.

62ഒരു മാസം പ്രായംമുതൽ മേലോട്ട് അവരിൽ എണ്ണപ്പെട്ട ആണുങ്ങള്‍ ആകെ ഇരുപത്തിമൂവായിരം പേര്‍; യിസ്രായേൽമക്കളുടെ ഇടയിൽ അവര്‍ക്ക് അവകാശം കൊടുക്കായ്കകൊണ്ട് അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.

63യെരീഹോവിന്‍റെ സമീപത്തു യോര്‍ദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോള്‍ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവര്‍ ഇവര്‍ തന്നെ.

64എന്നാൽ മോശെയും അഹരോന്‍പുരോഹിതനും സീനായിമരുഭൂമിയിൽവച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോള്‍ അവര്‍ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.

65അവര്‍ മരുഭൂമിയിൽവച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ച് അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകന്‍ കാലേബും നൂന്‍റെ മകന്‍ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.