പഴയ നിയമംMOV
1യിസ്രായേൽ ശിത്തീമിൽ പാര്‍ക്കുമ്പോള്‍ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.
2അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ച് അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.
3യിസ്രായേൽ ബാൽപെയോരിനോടു ചേര്‍ന്നു, യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു.
4യഹോവ മോശെയോട്: ജനത്തിന്‍റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന് അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു.
5മോശെ യിസ്രായേൽ ന്യായാധിപന്മാരോട്: നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ആളുകളിൽ ബാൽപെയോരിനോടു ചേര്‍ന്നവരെ കൊല്ലുവിന്‍ എന്നു പറഞ്ഞു.
6എന്നാൽ മോശെയും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേൽമക്കളുടെ സര്‍വസഭയും കാണ്‍കെ, ഒരു യിസ്രായേല്യന്‍ തന്‍റെ സഹോദരന്മാരുടെ മധ്യത്തിലേക്ക് ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു.
7അഹരോന്‍പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് അതു കണ്ടപ്പോള്‍ സഭയുടെ മധ്യേ നിന്ന് എഴുന്നേറ്റു കൈയിൽ ഒരു കുന്തം എടുത്ത്,
8ആ യിസ്രായേല്യന്‍റെ പിന്നാലെ അന്തഃപുരത്തിലേക്കു ചെന്ന് ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയുംതന്നെ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍ ബാധ യിസ്രായേൽമക്കളെ വിട്ടുമാറി.
9ബാധകൊണ്ടു മരിച്ചുപോയവര്‍ ഇരുപത്തിനാലായിരം പേര്‍.
10പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:
11ഞാന്‍ എന്‍റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന് അഹരോന്‍പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്‍റെ ക്രോധം യിസ്രായേൽമക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.
12ആകയാൽ ഇതാ, ഞാന്‍ അവന് എന്‍റെ സമാധാനനിയമം കൊടുക്കുന്നു.
13അവന്‍ തന്‍റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ട് അത് അവനും അവന്‍റെ സന്തതിക്കും നിത്യപൗരോഹിത്യത്തിന്‍റെ നിയമമാകുന്നു എന്നു നീ പറയേണം.
14മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യനു സിമ്രി എന്നു പേര്‍; അവന്‍ ശിമെയോന്‍ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്‍റെ മകന്‍ ആയിരുന്നു.
15കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്കു കൊസ്ബി എന്നു പേര്‍; അവള്‍ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്‍റെ മകളായിരുന്നു.
16പെയോരിന്‍റെ സംഗതിയിലും പെയോര്‍ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്‍റെ മകള്‍ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യര്‍ നിങ്ങളെ ചതിച്ച് ഉപായങ്ങളാൽ വലച്ചിരിക്കകൊണ്ടു,
17നിങ്ങള്‍ അവരെ വലച്ചു സംഹരിപ്പിന്‍
18എന്നു യഹോവ മോശെയോട് അരുളിച്ചെയ്തു.