പഴയ നിയമംMOV
1അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തീയതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനകൂടാരത്തിൽവച്ച് മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
2നിങ്ങള്‍ യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകല പുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്‍റെ ആകത്തുക എടുക്കേണം.
3നീയും അഹരോനും യിസ്രായേലിൽ ഇരുപതു വയസ്സുമുതൽ മേലോട്ട്, യുദ്ധത്തിനു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.
4ഓരോ ഗോത്രത്തിൽനിന്നു തന്‍റെ കുടുംബത്തിൽ തലവനായ ഒരുത്തന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.
5നിങ്ങളോടുകൂടെ നില്ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിത്: രൂബേന്‍ഗോത്രത്തിൽ ശെദേയൂരിന്‍റെ മകന്‍ എലീസൂര്‍;
6ശിമെയോന്‍ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേൽ;
7യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്‍റെ മകന്‍ നഹശോന്‍;
8യിസ്സാഖാര്‍ഗോത്രത്തിൽ സൂവാരിന്‍റെ മകന്‍ നെഥനയേൽ;
9സെബൂലൂന്‍ഗോത്രത്തിൽ ഹോലോന്‍റെ മകന്‍ എലീയാബ്;
10യോസേഫിന്‍റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്‍റെ മകന്‍ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്‍റെ മകന്‍ ഗമലീയേൽ;
11ബെന്യാമീന്‍ഗോത്രത്തിൽ ഗിദെയോനിയുടെ മകന്‍ അബീദാന്‍;
12ദാന്‍ഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെര്‍;
13ആശേര്‍ഗോത്രത്തിൽ ഒക്രാന്‍റെ മകന്‍ പഗീയേൽ;
14ഗാദ്ഗോത്രത്തിൽ ദെയൂവേലിന്‍റെ മകന്‍ എലീയാസാഫ്;
15നഫ്താലിഗോത്രത്തിൽ ഏനാന്‍റെ മകന്‍ അഹീര.
16ഇവര്‍ സംഘത്തിൽനിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും യിസ്രായേലിൽ സഹസ്രാധിപന്മാരും ആയിരുന്നു.
17കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.
18രണ്ടാം മാസം ഒന്നാം തീയതി അവര്‍ സര്‍വസഭയെയും വിളിച്ചുകൂട്ടി; അവര്‍ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു പേരുപേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.
19യഹോവ മോശെയോടു കല്പിച്ചതുപോലെ അവന്‍ സീനായിമരുഭൂമിയിൽവച്ച് അവരുടെ എണ്ണമെടുത്തു.
20യിസ്രായേലിന്‍റെ മൂത്തമകനായ രൂബേന്‍റെ മക്കളുടെ സന്തതികള്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ട്, യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
21രൂബേന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ നാല്പത്താറായിരത്തഞ്ഞൂറു പേര്‍.
22ശിമെയോന്‍റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
23ശിമെയോന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അമ്പത്തൊമ്പതിനായിരത്തിമുന്നൂറു പേര്‍.
24ഗാദിന്‍റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
25ഗാദ്ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തറുനൂറ്റമ്പത് പേര്‍.
26യെഹൂദായുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
27യെഹൂദാഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ എഴുപത്തിനാലായിരത്തറുനൂറ് പേര്‍.
28യിസ്സാഖാരിന്‍റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
29യിസ്സാഖാര്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അമ്പത്തിനാലായിരത്തിനാനൂറു പേര്‍.
30സെബൂലൂന്‍റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
31സെബൂലൂന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അമ്പത്തേഴായിരത്തിനാനൂറു പേര്‍.
32യോസേഫിന്‍റെ മക്കളിൽ എഫ്രയീമിന്‍റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
33എഫ്രയീംഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ നാല്പതിനായിരത്തഞ്ഞൂറു പേര്‍.
34മനശ്ശെയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
35മനശ്ശെഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ മുപ്പത്തീരായിരത്തി ഇരുനൂറു പേര്‍.
36ബെന്യാമീന്‍റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
37ബെന്യാമീന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ മുപ്പത്തയ്യായിരത്തിനാനൂറു പേര്‍.
38ദാന്‍റെ മക്കളുടെ സന്തതികളിൽ കുലം കുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
39ദാന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അറുപത്തീരായിരത്തെഴുനൂറു പേര്‍.
40ആശേരിന്‍റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
41ആശേര്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ നാല്പത്തോരായിരത്തഞ്ഞൂറു പേര്‍.
42നഫ്താലിയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
43നഫ്താലിഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അമ്പത്തിമൂവായിരത്തിനാനൂറു പേര്‍.
44മോശെയും അഹരോനും ഗോത്രത്തിന് ഒരുവന്‍ വീതം യിസ്രായേൽപ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരുംകൂടി എണ്ണമെടുത്തവര്‍ ഇവര്‍ തന്നെ.
45യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരുമായി
46എണ്ണപ്പെട്ടവര്‍ ആകെ ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേര്‍ ആയിരുന്നു.
47ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.
48ലേവിഗോത്രത്തെ മാത്രം എണ്ണരുത്;
49യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കയും അരുത് എന്ന് യഹോവ മോശെയോടു കല്പിച്ചിരുന്നു.
50ലേവ്യരെ സാക്ഷ്യനിവാസത്തിനും അതിന്‍റെ ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കുമൊക്കെ വിചാരകന്മാരായി നിയമിക്കേണം; അവര്‍ തിരുനിവാസവും അതിന്‍റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവര്‍ അതിനു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്‍റെ ചുറ്റും പാളയമടിച്ചു പാര്‍ക്കയും വേണം.
51തിരുനിവാസം പുറപ്പെടുമ്പോള്‍ ലേവ്യര്‍ അത് അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോള്‍ ലേവ്യര്‍ അതു നിവിര്‍ത്തേണം; ഒരന്യന്‍ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.
52യിസ്രായേൽമക്കള്‍ ഗണംഗണമായി ഓരോരുത്തന്‍ താന്താന്‍റെ പാളയത്തിലും ഓരോരുത്തന്‍ താന്താന്‍റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.
53എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിനു ലേവ്യര്‍ സാക്ഷ്യനിവാസത്തിനു ചുറ്റും പാളയമിറങ്ങേണം; ലേവ്യര്‍ സാക്ഷ്യനിവാസത്തിന്‍റെ കാര്യം നോക്കേണം
54എന്ന് യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേൽമക്കള്‍ ചെയ്തു; അതുപോലെതന്നെ അവര്‍ ചെയ്തു.