പഴയ നിയമംMOV

നെഹെമ്യാവ് 7

1എന്നാൽ മതിൽ പണിതുതീര്‍ത്തു കതകുകള്‍ വയ്ക്കുകയും വാതിൽക്കാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം

2ഞാന്‍ എന്‍റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന് അധിപതികളായി നിയമിച്ചു; ഇവന്‍ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.

3ഞാന്‍ അവരോട്: വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്‍റെ വാതിൽ തുറക്കരുത്; നിങ്ങള്‍ അരികെ നില്ക്കുമ്പോള്‍ തന്നെ കതക് അടച്ച് അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവല്ക്കാരെ നിയമിച്ച് ഓരോരുത്തനെ താന്താന്‍റെ കാവൽ സ്ഥലത്തും താന്താന്‍റെ വീട്ടിനു നേരേയുമായി നിര്‍ത്തിക്കൊള്ളേണം എന്നു പറഞ്ഞു.

4എന്നാൽ പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകള്‍ പണിതിരുന്നതുമില്ല.

5വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിനു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാന്‍ എന്‍റെ ദൈവം എന്‍റെ മനസ്സിൽ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടുകിട്ടി; അതിൽ എഴുതിക്കണ്ടത് എന്തെന്നാൽ:

6ബാബേൽരാജാവായ നെബൂഖദ്നേസര്‍ പിടിച്ചു കൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദായിലേക്കും താന്താന്‍റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികള്‍:

7ഇവര്‍ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവ്; അസര്യാവ്, രയമ്യാവ്, നഹമാനി, മൊര്‍ദ്ദെഖായി, ബിൽശാന്‍, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിത്:

8പരോശിന്‍റെ മക്കള്‍ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്.

9ശെഫത്യാവിന്‍റെ മക്കള്‍ മുന്നൂറ്റി എഴുപത്തിരണ്ട്.

10ആരഹിന്‍റെ മക്കള്‍ അറുനൂറ്റമ്പത്തിരണ്ട്.

11യേശുവയുടെയും യോവാബിന്‍റെയും മക്കളിൽ പഹത്ത്-മോവാബിന്‍റെ മക്കള്‍ രണ്ടായിരത്തി എണ്ണൂറ്റി പതിനെട്ട്.

12ഏലാമിന്‍റെ മക്കള്‍ ആയിരത്തിരുനൂറ്റി അമ്പത്തിനാല്.

13സത്ഥൂവിന്‍റെ മക്കള്‍ എണ്ണൂറ്റി നാല്പത്തിയഞ്ച്.

14സക്കായിയുടെ മക്കള്‍ എഴുനൂറ്ററുപത്.

15ബിന്നൂവിയുടെ മക്കള്‍ അറുനൂറ്റി നാൽപത്തിയെട്ട്.

16ബേബായിയുടെ മക്കള്‍ അറുനൂറ്റി ഇരുപത്തിയെട്ട്.

17അസ്ഗാദിന്‍റെ മക്കള്‍ രണ്ടായിരത്തി മുന്നൂറ്റി ഇരുപത്തിരണ്ട്.

18അദോനീക്കാമിന്‍റെ മക്കള്‍ അറുനൂറ്ററുപത്തിഏഴ്.

19ബിഗ്വായിയുടെ മക്കള്‍ രണ്ടായിരത്തി അറുപത്തിഏഴ്.

20ആദീന്‍റെ മക്കള്‍ അറുനൂറ്റി അമ്പത്തിയഞ്ച്.

21ഹിസ്ക്കീയാവിന്‍റെ സന്തതിയായി ആതേരിന്‍റെ മക്കള്‍ തൊണ്ണൂറ്റെട്ട്.

22ഹാശൂമിന്‍റെ മക്കള്‍ മുന്നൂറ്റി ഇരുപത്തെട്ട്.

23ബേസായിയുടെ മക്കള്‍ മുന്നൂറ്റി ഇരുപത്തിനാല്.

24ഹാരീഫിന്‍റെ മക്കള്‍ നൂറ്റി പന്ത്രണ്ട്.

25ഗിബെയോന്യര്‍ തൊണ്ണൂറ്റഞ്ച്.

26ബേത്‍ലഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റി എണ്‍പത്തെട്ട്.

27അനാഥോത്യര്‍ നൂറ്റി ഇരുപത്തെട്ട്.

28ബേത്ത്-അസ്മാവേത്യര്‍ നാല്പത്തിരണ്ട്.

29കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റി നാല്പത്തിമൂന്ന്.

30രാമാക്കാരും ഗേബക്കാരും അറുനൂറ്റി ഇരുപത്തൊന്ന്.

31മിക്മാസ്നിവാസികള്‍ നൂറ്റി ഇരുപത്തിരണ്ട്.

32ബേഥേൽക്കാരും ഹായീക്കാരും നൂറ്റി ഇരുപത്തിമൂന്ന്.

33മറ്റേ നെബോവിലെ നിവാസികള്‍ അമ്പത്തിരണ്ട്.

34മറ്റേ ഏലാമിലെ നിവാസികള്‍ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്.

35ഹാരീമിന്‍റെ മക്കള്‍ മുന്നൂറ്റി ഇരുപത്.

36യെരീഹോനിവാസികള്‍ മുന്നൂറ്റി നാല്പത്തിയഞ്ച്.

37ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികള്‍ എഴുനൂറ്റി ഇരുപത്തൊന്ന്.

38സേനായാനിവാസികള്‍ മൂവായിരത്തിതൊള്ളായിരത്തിമുപ്പത്.

39പുരോഹിതന്മാര്‍: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്‍റെ മക്കള്‍ തൊള്ളായിരത്തി എഴുപത്തിമൂന്ന്.

40ഇമ്മേരിന്‍റെ മക്കള്‍ ആയിരത്തി അമ്പത്തിരണ്ട്.

41പശ്ഹൂരിന്‍റെ മക്കള്‍ ആയിരത്തി ഇരുനൂറ്റിനാല്പത്തിയേഴ്.

42ഹാരീമിന്‍റെ മക്കള്‍ ആയിരത്തിപതിനേഴ്.

43ലേവ്യര്‍: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്‍റെ മകനായ യേശുവയുടെ മക്കള്‍ എഴുപത്തിനാല്.

44സംഗീതക്കാര്‍: ആസാഫ്യര്‍ നൂറ്റിനാല്പത്തിയെട്ട്.

45വാതിൽക്കാവല്ക്കാര്‍: ശല്ലൂമിന്‍റെ മക്കള്‍, ആതേരിന്‍റെ മക്കള്‍, തൽമോന്‍റെ മക്കള്‍, അക്കൂബിന്‍റെ മക്കള്‍, ഹതീതയുടെ മക്കള്‍, ശോബായിയുടെ മക്കള്‍ ആകെ നൂറ്റിമുപ്പത്തിയെട്ട്.

46ദൈവാലയദാസന്മാര്‍: സീഹയുടെ മക്കള്‍, ഹസൂഫയുടെ മക്കള്‍, തബ്ബായോത്തിന്‍റെ മക്കള്‍,

47കേരോസിന്‍റെ മക്കള്‍, സീയായുടെ മക്കള്‍, പാദോന്‍റെ മക്കള്‍,

48ലെബാനയുടെ മക്കള്‍, ഹഗാബയുടെ മക്കള്‍, സൽമായിയുടെ മക്കള്‍,

49ഹാനാന്‍റെ മക്കള്‍, ഗിദ്ദേലിന്‍റെ മക്കള്‍, ഗാഹരിന്‍റെ മക്കള്‍,

50രെയായ്യാവിന്‍റെ മക്കള്‍, രെസീന്‍റെ മക്കള്‍, നെക്കോദയുടെ മക്കള്‍,

51ഗസ്സാമിന്‍റെ മക്കള്‍, ഉസ്സയുടെ മക്കള്‍, പാസേഹയുടെ മക്കള്‍,

52ബേസായിയുടെ മക്കള്‍, മെയൂന്യരുടെ മക്കള്‍, നെഫീത്യരുടെ മക്കള്‍,

53ബക്ക് ബൂക്കിന്‍റെ മക്കള്‍, ഹക്കൂഫയുടെ മക്കള്‍, ഹര്‍ഹൂരിന്‍റെ മക്കള്‍,

54ബസ്ലീത്തിന്‍റെ മക്കള്‍, മെഹീദയുടെ മക്കള്‍, ഹര്‍ശയുടെ മക്കള്‍,

55ബര്‍ക്കോസിന്‍റെ മക്കള്‍, സീസെരയുടെ മക്കള്‍, തേമഹിന്‍റെ മക്കള്‍,

56നെസീഹയുടെ മക്കള്‍, ഹതീഫയുടെ മക്കള്‍.

57ശലോമോന്‍റെ ദാസന്മാരുടെ മക്കള്‍: സോതായിയുടെ മക്കള്‍, സോഫേരെത്തിന്‍റെ മക്കള്‍, പെരീദയുടെ മക്കള്‍,

58യാലയുടെ മക്കള്‍, ദര്‍ക്കോന്‍റെ മക്കള്‍, ഗിദ്ദേലിന്‍റെ മക്കള്‍,

59ശെഫത്യാവിന്‍റെ മക്കള്‍, ഹത്തീലിന്‍റെ മക്കള്‍, പോഖേരെത്ത്-സെബായീമിന്‍റെ മക്കള്‍, ആമോന്‍റെ മക്കള്‍.

60ദൈവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിതൊണ്ണൂറ്റിരണ്ട്.

61തേൽ-മേലെഹ്, തേൽ-ഹര്‍ശാ, കെരൂബ്, അദ്ദോന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളിൽനിന്നു മടങ്ങിവന്നവര്‍ ഇവര്‍ തന്നെ. എങ്കിലും അവര്‍ യിസ്രായേല്യര്‍ തന്നെയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

62ദെലായാവിന്‍റെ മക്കള്‍, തോബീയാവിന്‍റെ മക്കള്‍, നെക്കോദയുടെ മക്കള്‍; ആകെ അറുനൂറ്റിനാല്പത്തിരണ്ടു പേര്‍.

63പുരോഹിതന്മാരിൽ: ഹോബയുടെ മക്കള്‍, ഹക്കോസ്സിന്‍റെ മക്കള്‍, ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ച് അവരുടെ പേരിന്‍പ്രകാരം വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.

64ഇവര്‍ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽനിന്നും നീക്കിക്കളഞ്ഞു.

65ഊറീമും തുമ്മീമും ഉള്ളൊരു പുരോഹിതന്‍ എഴുന്നേല്ക്കുംവരെ അവര്‍ അതിപരിശുദ്ധമായതു തിന്നരുതെന്നും ദേശാധിപതി അവരോടു കല്പിച്ചു.

66സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്റി അറുപത് പേരായിരുന്നു.

67അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റി മുപ്പത്തിയേഴ് പേരെ കൂടാതെ തന്നെ; അവര്‍ക്ക് ഇരുനൂറ്റി നാല്പത്തഞ്ച് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.

68എഴുനൂറ്റിമുപ്പത്താറ് കുതിരയും ഇരുനൂറ്റി നാല്പത്തിയഞ്ച് കോവര്‍കഴുതയും

69നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകവും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതയും അവര്‍ക്കുണ്ടായിരുന്നു.

70പിതൃഭവനത്തലവന്മാരിൽ ചിലര്‍ വേലയ്ക്കായിട്ടു ദാനങ്ങള്‍ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പത് കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.

71പിതൃഭവനത്തലവന്മാരിൽ ചിലര്‍ പണിവക ഭണ്ഡാരത്തിലേക്ക് ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറ് മാനേ വെള്ളിയും കൊടുത്തു.

72ശേഷ മുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴ് പുരോഹിതവസ്ത്രവും കൊടുത്തു.

73അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽക്കാവല്ക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലാ യിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ പാര്‍ത്തു.