പഴയ നിയമംMOV
1ഹഖല്യാവിന്‍റെ മകനായ നെഹെമ്യാവിന്‍റെ ചരിത്രം. ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാന്‍ ശൂശന്‍രാജധാനിയിൽ ഇരിക്കുമ്പോള്‍
2എന്‍റെ സഹോദരന്മാരിൽ ഒരുത്തനായ, ഹനാനിയും യെഹൂദായിൽനിന്നു ചില പുരുഷന്മാരും വന്നു; ഞാന്‍ അവരോടു പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു.
3അതിന് അവര്‍ എന്നോട്: പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ ശേഷിപ്പ് അവിടെ ആ സംസ്ഥാനത്ത് മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്‍റെ മതിൽ ഇടിഞ്ഞും അതിന്‍റെ വാതിലുകള്‍ തീവച്ച് ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.
4ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ഞാന്‍ ഇരുന്നു കരഞ്ഞു; കുറെ നാള്‍ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വര്‍ഗത്തിലെ ദൈവത്തോടു ഞാന്‍ പ്രാര്‍ഥിച്ചു പറഞ്ഞതെന്തെന്നാൽ:
5സ്വര്‍ഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്‍റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കു നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,
6നിന്‍റെ ദാസന്മാരായ യിസ്രായേൽമക്കള്‍ക്കുവേണ്ടി രാവും പകലും നിന്‍റെ മുമ്പാകെ പ്രാര്‍ഥിക്കയും യിസ്രായേൽമക്കളായ ഞങ്ങള്‍ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്‍റെ പ്രാര്‍ഥന കേള്‍ക്കേണ്ടതിനു നിന്‍റെ ചെവി ശ്രദ്ധിച്ചും നിന്‍റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്‍റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.
7ഞങ്ങള്‍ നിന്നോട് ഏറ്റവും വഷളത്തമായി പ്രവര്‍ത്തിച്ചിരിക്കുന്നു; നിന്‍റെ ദാസനായ മോശെയോടു നീ കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങള്‍ പ്രമാണിച്ചിട്ടുമില്ല.
8നിങ്ങള്‍ ദ്രോഹം ചെയ്താൽ ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയിൽ ചിന്നിച്ചുകളയും;
9എന്നാൽ നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞ് എന്‍റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാൽ, നിങ്ങളുടെ ഭ്രഷ്ടന്മാര്‍ ആകാശത്തിന്‍റെ അറുതിവരെയും എത്തിയിരുന്നാലും ഞാന്‍ അവിടെനിന്ന് അവരെ ശേഖരിച്ച്, എന്‍റെ നാമം സ്ഥാപിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്‍റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഓര്‍ക്കേണമേ.
10അവര്‍ നിന്‍റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്‍റെ ദാസന്മാരും നിന്‍റെ ജനവുമല്ലോ.
11കര്‍ത്താവേ, നിന്‍റെ ചെവി അടിയന്‍റെ പ്രാര്‍ഥനയ്ക്കും നിന്‍റെ നാമത്തെ ഭയപ്പെടുവാന്‍ താൽപര്യപ്പെടുന്ന നിന്‍റെ ദാസന്മാരുടെ പ്രാര്‍ഥനയ്ക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്ന് അടിയനു കാര്യം സാധിപ്പിച്ച് ഈ മനുഷ്യന്‍റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാന്‍ രാജാവിനു പാനപാത്രവാഹകനായിരുന്നു.